ന്യൂഡൽഹി: ത്വഗ്രോഗമായ സോറിയാസിസിനു നൽകുന്ന 'ഇറ്റോലിസുമാബ്' മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. കോവിഡ്-19 ദേശീയ ദൗത്യസംഘത്തിന്റെ വെള്ളിയാഴ്ച ചേർന്ന യോഗത്തിലാണു തീരുമാനം. മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാമെന്നതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. ഇന്ത്യൻ കമ്പനിയായ ബയോകോൺ ആണ് ഈ മരുന്നിന്റെ നിർമാതാക്കൾ. കോവിഡ് രോഗികൾക്ക് അടിയന്തരസാഹചര്യത്തിൽ ഇറ്റോലിസുമാബ് നിയന്ത്രിതമായി നൽകുന്നതിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. ദൗത്യസംഘത്തിന് തീരുമാനം പുനഃപരിശോധിക്കാനാവശ്യമായ തെളിവുകൾ നൽകുമെന്ന് ബയോകോൺ വക്താവ് പറഞ്ഞു. രാജ്യത്ത് 1000 രോഗികളെ ഈ മരുന്നുപയോഗിച്ച് ചികിത്സിച്ചെന്നും നല്ല ഫലമുണ്ടായെന്നും വക്താവ് പറഞ്ഞു. content highlights: central health ministry decided not to give Itolizumab to covid patients
from mathrubhumi.latestnews.rssfeed https://ift.tt/32VM7Lt
via
IFTTT