Breaking

Thursday, July 30, 2020

കോവിഡ് വാക്‌സിന്‍ ഗവേഷണ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമം; ചൈനയ്‌ക്കെതിരെ ആരോപണവുമായി യുഎസ്

വാഷിങ്ടൺ: യുഎസ്സിലെ സർവകലാശാലയിൽ നിന്ന് കോവിഡ് പ്രതിരോധ വാക്സിൻ ഗവേഷണ വിവരങ്ങൾ ചോർത്താൻ ചൈന ശ്രമിച്ചതായി ആരോപണം. ഹൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റാണ് ഗവേഷണം വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് എഫ്ബിഐ വാക്സിൻ ഗവേഷണം നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ടെക്സാസുമായി ബന്ധപ്പെട്ടു. ടെക്സാസ് സർവകലാശാല എഫ്ബിഐ അന്വേഷണത്തെ കുറിച്ച് സർവകലാശാല ഫാക്കൽറ്റികൾക്കും ഗവേഷകർക്കും തിങ്കളാഴ്ച ഇമെയിൽ സന്ദേശമയച്ചു. കോവിഡ് പ്രതിരോധ വാക്സിൻ ഉൾപ്പടെയുളള അമേരിക്കൻ സർവകലാശാലകളിലെ ഗവേഷണ വിവരങ്ങൾ നിയമവിരുദ്ധമായി കൈക്കലാക്കാൻ ചൈനീസ് സർക്കാർ ശ്രമിക്കുന്നതായി ഇമെയിൽ സന്ദേശത്തിൽ സൂചനയുണ്ട്. നിലവിലുളള ദേശീയ സാഹചര്യം ഗവേഷണസംഘത്തിലെ ചില അംഗങ്ങളെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകുന്നതായിരുന്നു ഇമെയിൽ സന്ദേശം. ആരെയാണ് ബന്ധപ്പെടാൻ ശ്രമിച്ചതെന്നോ എന്താണ് ചർച്ച ചെയ്യാൻ ഉദ്ദേശിച്ചതെന്നോ സർവകലാശാലയ്ക്ക് അറിയില്ലെന്നും നടന്നുകൊണ്ടിരിക്കുന്ന ഗവേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളോ, ആരുടെയെങ്കിലും വിവരങ്ങളോ എഫ് ബി ഐ ഏജന്റുമാർക്ക് കൈമാറിയിട്ടില്ലെന്നും ഇമെയിൽ പരാമർശിക്കുന്നു. യുഎസും ചൈനയും തമ്മിലുളള ബന്ധം വഷളാകുന്നതിനിടെ വ്യാപാര-സാങ്കേതിക രഹസ്യങ്ങൾ മോഷ്ടിക്കുന്ന ചാരന്മാരുടെ താമസസ്ഥലമാണ് ചൈനയുടെ ഹൂസ്റ്റണിലെ കോൺസുലേറ്റ് എന്ന് യുഎസ് ആരോപിച്ചിരുന്നു. കഴിഞ്ഞ ആഴ്ച കോൺസുലേറ്റ് അടയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. ഞങ്ങളുടെ ബയോ മെഡിക്കൽ ഗവേഷണ വിവരങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്ന ചൈനയുടെ ചാരവൃത്തിയുടെ പ്രഭവകേന്ദ്രമാണ് കോൺസുലേറ്റെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും. എംഡി ആൻഡേഴ്സണിലെ ഞങ്ങളുടെ മൂന്ന് ശാസ്ത്രജ്ഞരെ ചാരവൃത്തി ആരോപിച്ച് പുറത്താക്കിയിരുന്നു. കോൺഗ്രസ് അംഗം മൈക്കിൾ മക്കോൾ ഫോക്സ് ന്യൂസിനോട് പറഞ്ഞു. കോവിഡ് 19 പ്രതിരോധ വാകിസൻ മോഷ്ടിക്കാനായി ചൈന തുടർച്ചയായി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു ടെക്സാസ് മെഡിക്കൽ സെന്ററിൽ വാക്സിൻ ഗവേഷണം നടക്കുന്നുണ്ട്. ആ വാക്സിൻ മോഷ്ടിക്കാൻ അവർ സജീവമായി ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം, അതുവഴി കൊറോണ വൈറസിന് ഉത്തരവാദികളായവർ തന്നെ വാക്സിൻ അവതരിപ്പിച്ച വൈറസിൽ നിന്ന് രക്ഷപ്പെടുത്തിയെന്ന് ലോകത്തിനുമുന്നിൽ അവകാശപ്പെടാനാണ് ശ്രമിക്കുന്നത്. മൈക്കിൾ ആരോപിച്ചു. Content Highlights:China Tried To Steal Vaccine Research From US University:


from mathrubhumi.latestnews.rssfeed https://ift.tt/2Dejoqm
via IFTTT