Breaking

Sunday, July 26, 2020

ദക്ഷിണ ചൈനാ കടല്‍ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ല; 'സ്വതന്ത്ര രാഷ്ട്രങ്ങള്‍' ഒന്നിക്കണമെന്ന് യു.എസ്

വാഷിങ്ടൺ: ചൈനാ കടലിലെ തർക്കങ്ങൾ അന്തരാഷ്ട്ര നിയമത്തിലൂടെ പരിഹരിക്കേണ്ടതുണ്ടെന്നും മറ്റ് രാജ്യങ്ങൾഇതിനായി ഒന്നിക്കണമെന്നും യു.എസ്.സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. യുഎസിന്റെ നയം വളരെ വ്യക്തമാണ്. ദക്ഷിണ ചൈനാ കടൽ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ല. ചൈന അന്താരാഷ്ട്ര നിയമം ലംഘിക്കുന്നു. സ്വതന്ത്രരാഷ്ട്രങ്ങൾ ഒന്നും ചെയ്യുന്നില്ലെങ്കിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കൂടുതൽ പ്രദേശം കൈയിലാക്കുമെന്ന് ചരിത്രം കാണിക്കുന്നു. അന്താരാഷ്ട്ര നിയമത്തിലൂടെ ചൈനാ കടൽ പ്രശ്നം തീർക്കണം പോംപിയോ ട്വീറ്റ് ചെയ്തു. ദക്ഷിണ ചൈനാ കടലിലെ സമുദ്രാതിർത്തികളിൽ മിക്കതിലേയും ചൈനയുടെ അവകാശവാദത്തെ യുഎസ് നിരസിച്ചിരുന്നു. യുഎസിന്റെ നിലപാട് മേഖലയിൽ പിരിമുറുക്കം സൃഷ്ടിച്ചതായി ചൈന വിമർശിക്കുകയും ചെയ്തു. ദക്ഷിണ ചൈനാക്കടലിലെ ദ്വീപുകൾക്ക് ചുറ്റുമുള്ള ചൈനയുടെ സമുദ്ര അവകാശവാദത്തെ യുഎൻ കടൽ നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഓസ്ട്രേലിയ വെള്ളിയാഴ്ച ഐക്യാരാഷ്ട്ര സഭയിൽ അറിയിച്ചിരുന്നു. Content Highlights:South China Sea is Not Chinas Maritime Empire: Pompeo


from mathrubhumi.latestnews.rssfeed https://ift.tt/30M6W9x
via IFTTT