Breaking

Thursday, July 30, 2020

ആശ്വാസം: ഇന്ത്യയില്‍ 10 ലക്ഷം പേര്‍ ഇതുവരെ കോവിഡ് മുക്തരായി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവർ പത്തുലക്ഷം കടന്നു. 64.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ബുധനാഴ്ച രാത്രി രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ഉയർന്നു. 15,82,730 പേർക്കാണ് രാജ്യത്ത് കോവിഡ് 19 ഇതുവരെ ബാധിച്ചത്. നിലവിൽ 5,28,459 പേരാണ് ചികിത്സിയിലുളളത്. മുപ്പതിനായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. കോവിഡ് 19 ബാധിച്ച 9,88,029 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത് 35,286 പേരാണ്. തുടർച്ചയായ ആറാംദിവസമാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം 30,000 കടക്കുന്നത്. രോഗമുക്തി നിരക്കിൽ വർധനവ് രേഖപ്പെടുത്തിത്തുടങ്ങിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും രോഗമുക്തി നേടിയവരുടെ എണ്ണവും തമ്മിലുളള വ്യത്യാസംദിനംപ്രതി കുറഞ്ഞ് വരികയാണ്. രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഡൽഹിയിലും രോഗമുക്തി നിരക്കും ഉയർന്നതാണ്. മഹാരാഷ്ട്രയിൽ 2,32,227 പേർ മുംബൈയിലും, 1,56,966 പേർ തമിഴ്നാട്ടിലും, 1,18,633 പേർ ഡൽഹിയിലും രോഗമുക്തി നേടി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രധാനപ്പെട്ട ഘടകം മരണനിരക്കിലുളള കുറവാണ്. ബുധനാഴ്ച 2.23 ശതമാനമായിരുന്നു മരണനിരക്ക്. പത്തുലക്ഷം പേർ രോഗമുക്തി നേടിയെന്നുളളത് വളരെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും നാം പുതിയ കേസുകളുടെ എണ്ണത്തിൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കേസുകളിലെ വർധനവ് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഉയർന്നതോതിലുളള പരിശോധനകൾക്കൊപ്പം പോസിറ്റീവ് കേസുകൾ കുറയുകയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടർച്ചയായി കുറയുകയും ചെയ്താൽ മാത്രമേ കോവിഡ് 19 വ്യാപനം കുറയുന്നതായി കണക്കാക്കാൻ സാധിക്കൂ.പബ്ലിക് ഹെൽത്ത് സിസ്റ്റംസ് സപ്പോർട്ട് വൈസ് പ്രസിഡന്റ് ഡോ.പ്രീതി കുമാർ പറയുന്നു. രാജ്യത്തെ കോവിഡ് 19 പരിശോധനയിലും വർധനവ് ഉണ്ടായിട്ടുണ്ട്. പത്തുലക്ഷംപേർക്ക് 12,858 എന്ന തോതിലാണ് ഇന്ത്യയിൽ പരിശോധന നടക്കുന്നത്. 1316 ലാബുകളും രാജ്യത്തുണ്ട്. Content Highlights:Covid 19 recoveries in India rise to 1 million


from mathrubhumi.latestnews.rssfeed https://ift.tt/39BFAa4
via IFTTT