Breaking

Sunday, July 26, 2020

കോവിഡ്-19: മഹാരാഷ്ട്രയിൽ 12ാം ക്ലാസ് വരെയുള്ള സിലബസ് 25% വെട്ടിച്ചുരുക്കി

മുംബൈ: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങൾ 25 ശതമാനം വെട്ടിച്ചുരുക്കി മഹാരാഷ്ട്ര. ഇതുസംബന്ധിച്ച് ശനിയാഴ്ച സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തി. വിദ്യാർഥികൾ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് വേണ്ടി 1മുതൽ 12 വരെയുളള ക്ലാസുകളിലെ സിലബസ് 25 ശതമാനം കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വർഷ ഗയ്ക് വാദ് പറഞ്ഞു. കോവിഡ് 19 കാരണം 2020-21 അധ്യയന വർഷം ആരംഭിച്ചത് ജൂൺ 15-നാണ്. വിദ്യാർഥികളിലേക്കെത്താൻ വ്യത്യസ്തമാർഗങ്ങളാണ് തങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജൂലായ് ഏഴിന് വൈറസ് പ്രതിസന്ധിയെ തുടർന്ന് പ്രധാനവിഷയങ്ങൾ നിലനിർത്തിക്കൊണ്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ സിബിഎസ്ഇ 9-12 ക്ലാസുകളിലെ സിലബസ് 30 ശതമാനം വരെ കുറച്ചിരുന്നു. രാജ്യത്ത് കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. Content Highlights:Maharashtra to cut 25% of syllabus for 1-12 classes


from mathrubhumi.latestnews.rssfeed https://ift.tt/2WXcLQ7
via IFTTT