Breaking

Monday, July 27, 2020

സ്ത്രീയെ ഉപദ്രവിച്ച സംഭവം: എ.ബി.വി.പി. ദേശീയ പ്രസിഡന്റിന്റെ പേരിലുള്ള പരാതി പിൻവലിച്ചു

ചെന്നൈ: ഒറ്റയ്ക്ക് താമസിക്കുന്ന അയൽവാസിയെ ഉപദ്രവിച്ചെന്നാരോപിച്ച് എ.ബി.വി.പി. പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷൺമുഖത്തിന്റെ പേരിൽ പോലീസ് കേസെടുത്ത് മണിക്കൂറുകൾക്കകം പരാതി പിൻവലിച്ചു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ ബന്ധു പോലീസിന് കത്തുനൽകുകയായിരുന്നു. ശനിയാഴ്ചയാണ് ഡോ. സുബയ്യയുടെ പേരിൽ ആദംപാക്കം പോലീസ് കേസെടുത്തത്. പ്രശ്നം സങ്കീർണമായതിനെത്തുടർന്ന് ഡോ. സുബയ്യ മാപ്പു പറഞ്ഞതിനാലാണ് പരാതി പിൻവലിച്ചതെന്നാണ് അയൽവാസി ചന്ദ്ര പറയുന്നത്. പോലീസ് കേസെടുത്തതിനുപിറകെ ശനിയാഴ്ച രാത്രി ഡോ. സുബയ്യ, ചന്ദ്രയെക്കണ്ട് മാപ്പുപറയുകയും ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. കേസുമായി മുന്നോട്ടുനീങ്ങേണ്ടെന്ന് ഫ്ളാറ്റിലെ അയൽവാസികളും ചന്ദ്രയെ ഉപദേശിച്ചു. കേസ് പിൻവലിക്കാനാവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചിട്ടുണ്ടെന്നും എഫ്.ഐ.ആർ. ഫയൽചെയ്ത സ്ഥിതിക്ക് പ്രാഥമികാന്വേഷണം പൂർത്തിയാക്കുമെന്നും ആദംപാക്കം പോലീസ് അറിയിച്ചു. നങ്കനല്ലൂരിലെ ഫ്ളാറ്റ് സമുച്ചയത്തിലാണ് ഡോ. സുബയ്യയും ചന്ദ്രയും താമസിച്ചിരുന്നത്. വാഹനപാർക്കിങ് സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനുശേഷം ഡോ. സുബയ്യ തന്റെ വീട്ടുവാതിൽക്കൽ മാലിന്യംതള്ളിയെന്നും മൂത്രമൊഴിച്ചെന്നുമായിരുന്നു ചന്ദ്രയുടെ പരാതി. ഇതുതെളിയിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് കൈമാറിയിരുന്നു. ചെന്നൈ കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ വിഭാഗത്തിലെ ഡോക്ടറാണ് സുബയ്യ. content highlights: complaint against abvp national president withdrawn


from mathrubhumi.latestnews.rssfeed https://ift.tt/339LNJh
via IFTTT