Breaking

Thursday, July 30, 2020

റഫാല്‍ വിമാനങ്ങള്‍ അംബാലയില്‍ ഇറങ്ങിയതിന് പിന്നാലെ സര്‍ക്കാരിനോട് മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍

ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യബാച്ച് ഹരിയാണയിലെ അംബാല വ്യോമത്താവളത്തിൽ പറന്നിറങ്ങിയതിന് പിന്നാലെ കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുയർത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രീകരിച്ച ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് രംഗത്തെത്തിയിട്ടുള്ളത്. റഫാൽ സ്വന്തമാക്കിയതിന് വ്യോമസേനയെ അഭിനന്ദിച്ചുകൊണ്ടാണ് രാഹുൽ ട്വിറ്ററിലൂടെ ചോദ്യങ്ങളുയർത്തിയത്. റഫാലിൽ ഇന്ത്യൻ വ്യോമസേനക്ക് അഭിനന്ദനങ്ങൾ. അതേ സമയം ഉത്തരങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിന് കഴിയുമോ എന്ന് കുറിച്ചാണ് അദ്ദേഹം മൂന്നു ചോദ്യങ്ങൾ ഉന്നയിക്കുന്നത്. 1-ഓരോ വിമാനത്തിനും 526 കോടിക്ക് പകരം 1670 കോടി ചെലവായത് എന്തുകൊണ്ടാണ്?. 2- 126 എണ്ണത്തിന് പകരം 36 വിമാനങ്ങൾ വാങ്ങിയത് എന്തുകൊണ്ടാണ്?. 3-30,000 കോടിയുടെ കരാർ എന്തുകൊണ്ടാണ് എച്ച്.എ.എല്ലിന് പകരംപാപ്പരായ അനിലിന് നൽകിയത്? രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു. കഴിഞ്ഞ വർഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന പ്രചരണായുധം റഫാൽ ഇടപാട് സംബന്ധിച്ചായിരുന്നു. കോൺഗ്രസ് നൽകിയ പരാതിയിൽ റഫാൽ ഇടപാടിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി സർക്കാരിന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു. Congratulations to IAF for Rafale. Meanwhile, can GOI answer: 1) Why each aircraft costs ₹1670 Crores instead of ₹526 Crores? 2) Why 36 aircraft were bought instead of 126? 3) Why was bankrupt Anil given a ₹30,000 Crores contract instead of HAL? — Rahul Gandhi (@RahulGandhi) July 29, 2020


from mathrubhumi.latestnews.rssfeed https://ift.tt/3jPgyZI
via IFTTT