Breaking

Thursday, July 30, 2020

കണ്ടെയ്ൻമെൻറ് സോണിലെ വീടുകളിൽ കയറിയിറങ്ങി പ്രാർഥന; പാസ്റ്റർക്ക് കോവിഡ്

പീരുമേട്: കണ്ടെയ്ൻമെൻറ് സോണിൽ വീടുകൾ കയറിയിറങ്ങി പ്രാർഥനനടത്തിയ പാസ്റ്റർക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പാസ്റ്ററെ പോലീസും ആരോഗ്യ പ്രവർത്തകരും ചേർന്ന് പിടികൂടി. ഇയാളെ പീരുമേട്ടിലെ ക്വാറന്റീൻ കേന്ദ്രത്തിൽ എത്തിക്കുകയും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കുകയുംചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. പീരുമേട് പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡ് കണ്ടെയ്ൻമെൻറ് സോണായിരുന്നു. ഇവിടെ ഭവനസന്ദർശനം പാടില്ലെന്ന ആരോഗ്യ പ്രവർത്തകരുടെ കർശനനിർദേശം മറികടന്നാണ് പാസ്റ്റർ വീടുകളിൽ കയറിയിറങ്ങി പ്രാർഥനനടത്തിയത്. പാസ്റ്റർ സന്ദർശനംനടത്തിയ മുഴുവൻ വീട്ടുകാരും ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും നിരീക്ഷണത്തിൽ കഴിയേണ്ടിവരും. ഇവരുടെ പട്ടിക തയ്യാറാക്കി പ്രദേശത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്. Content Highlights: Covid confirmed for pastor in Idukki


from mathrubhumi.latestnews.rssfeed https://ift.tt/39CWGEk
via IFTTT