Breaking

Friday, July 31, 2020

ബാലഭാസ്‌കറിന്റെ മരണം; സി.ബി.ഐ. കണ്ണുകൾ സ്വർണക്കടത്ത് കേസ് പ്രതികളിലേക്ക്

തിരുവനന്തപുരം: പോലീസും ക്രൈംബ്രാഞ്ചും വാഹനാപകടമെന്നപേരിൽ അവസാനിപ്പിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണക്കേസ് വീണ്ടും പുനരന്വേഷിക്കുമ്പോൾ സി.ബി.ഐ.യുടെ കണ്ണുകൾ നീളുക സ്വർണക്കടത്ത് കേസിലെ പ്രതികളിലേക്ക്. വെറുമൊരു വാഹനാപകടത്തിനു പകരം അതിനിടയാക്കിയ സാഹചര്യങ്ങളും സാമ്പത്തിക ഇടപാടുകളും ക്രമിനലുകളുടെ സാന്നിധ്യവുമൊക്കെ പുതിയ അന്വേഷണത്തിന്റെ പരിധിയിൽവരും. ബാലഭാസ്കറിന്റെ മാനേജർമാർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതോടെയാണ് വാഹനാപകടത്തെക്കുറിച്ച് ബന്ധുക്കൾക്ക് സംശയം ഇരട്ടിച്ചത്. ഡ്രൈവർ അർജുനാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞെങ്കിലും അർജുന്റെ മൊഴി തിരിച്ചായിരുന്നു. വാഹനാപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം നടക്കവേയാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ 25 കിലോ സ്വർണം ഡി.ആർ.ഐ. പിടികൂടിയത്. ഇതിൽ ബാലഭാസ്കറിന്റെ മുൻ മാനേജർമാരായ പ്രകാശൻ തമ്പിയും വിഷ്ണുവും അറസ്റ്റിലായി. ഇതോടെ ബാലഭാസ്കറിനെ സ്വർണക്കടത്തുകാർ അപായപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ സംശയം ബലപ്പെട്ടു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചപ്പോഴാണ് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈ.എസ്.പി. ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണം കോൺസുലേറ്റ് സ്വർണക്കടത്തിലേക്കും സി.ബി.ഐ. സംഘത്തിന് നയതന്ത്രചാനൽ സ്വർണക്കടത്തിലേക്കും നീങ്ങേണ്ടിവരും. അപകടസ്ഥലത്ത് കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ പ്രതി പി.എസ്. സരിത്തിന്റെ മുഖസാദൃശ്യമുള്ള ഒരാളെ കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴിയാണ് അന്വേഷണസംഘത്തെ ഇതിലേക്ക് നയിക്കുക. തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കള്ളടത്തിലെ ആസൂത്രകർ തമ്മിൽ ബന്ധമുണ്ടെന്ന സൂചന അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. സംഗീതപരിപാടികൾ അവതരിപ്പിക്കാൻ ബാലഭാസ്കർ തുടർച്ചയായി വിദേശയാത്ര നടത്തിയിരുന്നു. വിദേശപ്രോഗ്രാമുകളുടെ മാനേജർമാരായിട്ടാണ് പ്രകാശൻ തമ്പിയും വിഷ്ണുവും പ്രവർത്തിച്ചത്. സംഗീതബാൻഡിന്റെ മറവിൽ ബാലഭാസ്കർ അറിയാതെ ഇവർ സ്വർണക്കടത്ത് നടത്തിയിരുന്നതായി ബന്ധുക്കൾക്ക് സംശയമുണ്ട്. ഇടപാടുകൾ ബാലഭാസ്കർ അറിഞ്ഞതോടെ എതിർത്തതാണ് അദ്ദേഹത്തെ അപായപ്പെടുത്താൻ കാരണമെന്നാണ് ബന്ധുക്കളുടെ വിശ്വാസം. Content Highlights:Balabhaskar death, CBI looking to find a link between Gold smuggling and accident


from mathrubhumi.latestnews.rssfeed https://ift.tt/3ge6GXa
via IFTTT