Breaking

Sunday, July 26, 2020

ഗുജറാത്ത് സംരംഭങ്ങളെ പകർത്തി സ്വന്തം ആശയമായി വില്‍ക്കുന്നു; രാഹുലിനെ പരിഹസിച്ച് വിജയ് രൂപാണി

ന്യൂഡൽഹി: ഗുജറാത്ത് നടപ്പിലാക്കുന്നസംരംഭങ്ങൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിസ്വന്തം ആശയമായി അവതരിപ്പിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി വിജയ് രൂപാണി. ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിക്കായി ഒരു സർവേ നടത്താനുള്ള ഹിമാചൽ പ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെ രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പ്രശംസിച്ചിരുന്നു. ഇതൊരു നല്ല ആശയമാണ് കുറച്ചുനാൾ മുമ്പ് ഇത് താൻ മുമ്പോട്ടുവെച്ചിരുന്നുവെന്നും രാഹുൽ ട്വിറ്റിൽ കുറിക്കുകയുണ്ടായി. ഇതിനെ പരിഹസിച്ചുകൊണ്ടാണ് വിജയ് രൂപാണി രംഗത്തെത്തിയിട്ടുള്ളത്. ട്വിറ്ററിലൂടെ തന്നെയായിരുന്നു രൂപാണിയുടെ പ്രതികരണം. രാഹുൽജി, ഗുജറാത്ത് സംരംഭങ്ങൾ കോപ്പിയടിക്കുകയും നിങ്ങളുടെ ആശയമായി അതിനെ വിൽക്കുകയും ചെയ്യുന്നത് നിങ്ങളുടെ മിടുക്ക് വെളിവാക്കില്ല. ഇതിന്റെയൊന്നും വിശദാംശങ്ങൾ നിങ്ങൾക്ക് അറിയുമെന്ന് ഞാൻ കരുതുന്നുമില്ല. എന്നാൽ നിങ്ങളുടെ തിരക്കഥാകൃത്തുക്കൾ കാര്യങ്ങൾ നന്നായി അറിയണം രൂപാണി ട്വീറ്റ് ചെയ്തു. നിങ്ങൾക്കായി ഒരു തോൽവി, ഒരു അഴിച്ചുപണി നയം എങ്ങനെയായരിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ 2016-ലെ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടും രൂപാണി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ഗ്രാമം ഒരു ഉത്പന്നമെന്ന ആശയം സംബന്ധിച്ചുള്ള അവരുടെ പ്രഖ്യാപനമാണ് ആ ട്വീറ്റിലുള്ളത്. കരകൗശലവസ്തുക്കളെ സംരക്ഷിക്കുന്നതിനായി പൈലറ്റ് അടിസ്ഥാനത്തിൽ ഒരു ജില്ല, ഒരു ഉത്പന്നം എന്ന ആശയം നടപ്പാക്കുമെന്ന് ആനന്ദിബെൻ പട്ടേൽ തന്റെ പഴയ ട്വീറ്റിൽ പറഞ്ഞിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഹുലിന്റെ അവകാശവാദത്തിനെതിരെ രംഗത്തെത്തി. രാഹുലിന്റെ ഓർമശക്തിക്ക് തകരാർ സംഭവിച്ചതാകാം പ്രശ്നമെന്ന് യോഗി പറഞ്ഞു. Content Highlights:Copying Gujarat's initiatives and selling them as your ideas:Vijay Rupani hits out at Rahul


from mathrubhumi.latestnews.rssfeed https://ift.tt/3hu5P50
via IFTTT