Breaking

Tuesday, July 28, 2020

ഓണ്‍ലൈന്‍ സംവിധാനങ്ങളില്ല; ഈ ഗ്രാമത്തില്‍ കുട്ടികളെ പഠിപ്പിക്കുന്നത് ഉച്ചഭാഷിണിയിലൂടെ

റായ്പുർ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന്സ്കൂളുകൾ അടച്ചുപൂട്ടിയതോടെ ഓൺലൈനിലൂടെയാണ് അധ്യാപകർ വിദ്യാർഥികൾക്ക് ക്ലാസെടുക്കുന്നത്. എന്നാൽ വ്യത്യസ്തമായ ഒരു രീതിയാണ് ഛത്തീസ്ഗഢിലെ ബസ്പറിലുള്ള ഭട്പാൽ ഗ്രാമത്തിൽ. എട്ട് മണി ആയാൽ കുട്ടികൾ കാതോർത്ത് നിൽക്കും. ഗ്രാമത്തിൽ വിവിധ ഇടങ്ങളിൽസ്ഥാപിച്ച ഉച്ചഭാഷിണിയിലൂടെ അധ്യാപകരുടെ ശബ്ദം പുറത്ത് വരും. ഭട്പാൽ ഗ്രാമത്തിലെ ഇപ്പോഴത്തെ സ്കൂൾ പഠന രീതിയാണിത്. ഛത്തീസ്ഗഢിലെ മിക്ക വിദ്യാർഥികളുംഓൺലൈൻ വഴിയാണ് പഠിക്കുന്നത്. എന്നാൽചില ഭാഗങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയും ഉപകരണങ്ങളുമില്ലാത്തതിനാൽ ബസ്തർ ജില്ലയിൽ പുതിയ സമീപനം സ്വീകരിച്ചിരിക്കുകയാണ് അധികൃതർ. റേഡിയോ വഴി ക്ലാസുകൾ നൽകാനാണ് ജില്ലാ അധികൃതർ തീരുമാനിച്ചത്. എന്നാൽ ഭട്പാൽ ഗ്രാമത്തിൽ ഈ സൗകര്യവും കുറവാണ്. തുടർന്നാണ് ഉച്ചഭാഷിണി സ്ഥാപിച്ചത്. മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഭട്പാലിൽ ആറ് ഉച്ചഭാഷിണികൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനും പോഷകാഹാര കുറവ്, മറ്റു സാമൂഹിക പ്രശ്നങ്ങൾ എന്നിവയെല്ലാം ഈ ഉച്ചഭാഷിയിലൂടെയാണ് ഗ്രാമവാസികളെ അറിയിക്കുന്നതെന്ന് ഈ ആശയത്തിന് നേതൃത്വം നൽകിയ ജില്ല മിനറൽ ഫണ്ട് ഡവലപ്പ്മെന്റ് അസിസ്റ്റന്റ് നിഖിലേഷ് ഹരി പറഞ്ഞു. 90 മിനിറ്റുകൾ നീണ്ടു നിൽക്കുന്ന രണ്ടു ഭാഗങ്ങളായിട്ടാണ് ഉച്ചഭാഷിണിയിലൂടെയുള്ള ക്ലാസുകൾ നടക്കുക. കഥപറച്ചിലും മറ്റു പാഠ്യ വിഷയങ്ങളുമെല്ലാം ഇതിലൂടെയാണ്. പഞ്ചായാത്ത് ഭവനിലാണ് ഉച്ചഭാഷിണി സ്ഥാപിച്ചിട്ടുള്ളത്. ജില്ലാ ആസ്ഥാനത്ത് അധ്യാപകർ റെക്കോർഡ് ചെയ്ത ക്ലാസുകൾ പെൻഡ്രൈവിലാക്കി ഇങ്ങോട്ടേക്കെത്തിക്കുകയാണ് ചെയ്യുന്നത്. Content Highlights:Schools shut-children of Bastar village get lessons via loudspeakers


from mathrubhumi.latestnews.rssfeed https://ift.tt/2P29T01
via IFTTT