Breaking

Friday, July 31, 2020

കൺസൽട്ടൻസി ചെലവ് 50 ലക്ഷം; പേവിഷ വാക്സിൻ പദ്ധതി ഉപേക്ഷിച്ചു

കോട്ടയം: കേരള ബ്രാൻഡ് പേവിഷ വാക്സിൻ നിർമാണം ഉപേക്ഷിച്ചതോടെ കൺസൽട്ടൻസി സ്ഥാപനം കൊണ്ടുപോയത് 50 ലക്ഷം രൂപ. 140 കോടി രൂപ ചെലവിൽ മനുഷ്യർക്കും മൃഗങ്ങൾക്കുമുള്ള വാക്സിൻ നിർമിക്കാമെന്ന ലക്ഷ്യത്തോടെയാണ് മൂന്നുവർഷം മുന്പ് നാപ്കോൺ എന്ന സ്ഥാപനത്തെ പ്രോജക്ട് തയ്യാറാക്കാൻ ഏൽപ്പിച്ചത്. പാലോട് വെറ്ററിനറി ലാബ് നവീകരിച്ച് അവിടെ കേരളത്തിന്റെ സ്വന്തം വാക്സിൻ എന്നതായിരുന്നു ലക്ഷ്യം. അവസാന പ്രോജക്ട് നൽകിയപ്പോഴാണ് വാക്സിന്റെ നിർമാണച്ചെലവ് 200 കോടിയാകുമെന്ന് മൃഗസംരക്ഷണവകുപ്പ് അറിഞ്ഞത്. ഇതു നഷ്ടമാണെന്നു കണ്ടതോടെ പദ്ധതി ഉപേക്ഷിച്ചു. ഒട്ടേറെ കമ്പനികൾ കുറഞ്ഞ ചെലവിൽ മരുന്ന് നിർമിക്കുന്നുണ്ട്. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ ഇത്ര വലിയ തുക മുടക്കാനും പ്രയാസമായി. പ്രോജക്ട് തയ്യാറാക്കാൻ ഏൽപ്പിച്ച കമ്പനി ഇതിന് യോഗ്യതയില്ലാത്തവരാണെന്ന് ഡോക്ടർമാരുടെ സംഘടനകൾ വകുപ്പ് അധികാരികളെ അറിയിച്ചിരുന്നതാണ്. താത്പര്യപത്രം പോലും ക്ഷണിക്കാതെ നാപ്കോണിനെ പ്രോജക്ട് തയ്യാറാക്കൽ ചുമതല ഏൽപ്പിച്ചതും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, നബാർഡിനു കീഴിലുള്ള സ്ഥാപനമായതിനാൽ താത്പര്യപത്രം ആവശ്യമില്ലെന്നായിരുന്നു വിശദീകരണം. കൺസൽട്ടൻസി ഫീസ് സഹിതം 204 കോടി രൂപയാണ് മരുന്ന് നിർമാണ പദ്ധതിക്ക് ചെലവ്. ഇതിൽ ഒരു ശതമാനം കൺസൽട്ടൻസി ഫീസായതിനാൽ ഇനി ഒന്നര കോടി രൂപകൂടി ആ ഇനത്തിൽ കൊടുക്കണം. നിലവിൽ വിപണിവില ഇന്ത്യൻ ഇമ്യൂണോളജിക്കൽ ലിമിറ്റഡ്(വെറ്ററിനറി) ഒരു ഡോസിന് 10 രൂപ ബ്രില്യന്റ് ഫാർമ (വെറ്ററിനറി) 10 രൂപ മനുഷ്യർക്ക് അവന്റീസ് ഉണ്ടാക്കുന്ന വാക്സിൻ ഡോസിന് 450 രൂപ സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ ഡോസിന് 450 രൂപ റാബീസ് വാക്സിൻ-മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സർക്കാർ ആശുപത്രിക്ക് കൊടുക്കുന്ന വില 207.90 രൂപ ഇമ്യൂണോ ഗ്ലോബുലിൻ 187.95 പദ്ധതി ഉപേക്ഷിച്ചു ആന്റി റാബീസ് വാക്സിൻ ഉണ്ടാക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. മറ്റു കാര്യങ്ങളെക്കുറിച്ച് അറിയില്ല. പുതുതായി ചുമതലയേറ്റതിനാൽ അവ പഠിച്ചിട്ടില്ല.-ഡോ. സി. മധു, സംസ്ഥാന വെറ്ററിനറി ഡയറക്ടർ


from mathrubhumi.latestnews.rssfeed https://ift.tt/2BI4mbU
via IFTTT