കൊച്ചി: ശിവശങ്കറിനോട് എൻ.ഐ.എ. കൂടുതലും ചോദിച്ചത് ഫോൺവിളികളെപ്പറ്റിയും ഫ്ളാറ്റിനെപ്പറ്റിയുമെന്നു സൂചന. ജൂലായ് മൂന്നിനു നയതന്ത്ര ബാഗേജ് കസ്റ്റംസ് പിടികൂടുന്ന ദിവസം 12 തവണ ശിവശങ്കർ പ്രതികളുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് എൻ.ഐ.എ. പറയുന്നത്. അറ്റാഷെയും സ്വപ്നയെ വിളിച്ചിട്ടുണ്ട്. ആ ദിവസം തന്നെയാണ് ശിവശങ്കർ കസ്റ്റംസിനെ വിളിച്ചത്. ഇതെല്ലാം ചോദ്യംചെയ്യലിൽ ഉയർന്നു. സ്വപ്നയ്ക്കു തിരുവനന്തപുരത്ത് ഫ്ളാറ്റ് എടുത്തുകൊടുത്തതിനെപ്പറ്റിയും എൻ.ഐ.എ. ശിവശങ്കറിനോട് വിശദീകരണം ചോദിച്ചു. സൗഹൃദം മാത്രമാണെന്ന വാദം പൊളിയുന്നതല്ലേ ഫ്ളാറ്റ് എടുത്തുകൊടുക്കൽ എന്നായിരുന്നു എൻ.ഐ.എ.യുടെ ചോദ്യം. സ്വർണക്കടത്തിന്റെ ഗൂഢാലോചന നടന്നത് ഫ്ളാറ്റിലാണെന്ന് എൻ.ഐ.എ.യും കസ്റ്റംസും നേരത്തേ കണ്ടെത്തിയിരുന്നു. ഫ്ളാറ്റുമായി ബന്ധപ്പെട്ട് തൃപ്തികരമായ മറുപടി നൽകാൻ സാധിക്കാതിരുന്നത് കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ തിരുവനന്തപുരത്തു നടന്ന ചോദ്യംചെയ്യലിൽ പ്രതികളെ അറിയാമെന്നു വ്യക്തമാക്കിയെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ശിവശങ്കർ നൽകിയിരുന്നില്ല. ഫോൺ വിശദാംശങ്ങൾ, സാഹചര്യത്തെളിവുകൾ എന്നിവ നിരത്തിയിട്ടും മാറ്റമുണ്ടായിരുന്നില്ല. ചോദ്യംചെയ്യൽ കൊച്ചിയിലേക്കു മാറ്റിയപ്പോഴും ഇതേ കാര്യങ്ങൾ തന്നെയാണ് എൻ.ഐ.എ. നിരത്തിയത്. രണ്ടിടങ്ങളിലെയും മൊഴികളിലെ വൈരുധ്യം പരിശോധിച്ചാകും ചൊവ്വാഴ്ച ചോദ്യംചെയ്യൽ തുടരുകയെന്നാണു സൂചന. content highlights; nia questioned m sivasankar
from mathrubhumi.latestnews.rssfeed https://ift.tt/2CLxEHr
via
IFTTT