Breaking

Tuesday, July 28, 2020

ഓക്‌സ്ഫഡ് വാക്‌സിന്റെ അവസാന ഘട്ടപരീക്ഷണത്തിന് ഇന്ത്യയിൽ അഞ്ച് കേന്ദ്രങ്ങൾ

ന്യൂഡൽഹി: ഓക്സ്ഫഡ്- അസ്ട്രാസെനെകയുടെകോവിഡ് പ്രതിരോധ വാക്സിന്റെനിർണായക മൂന്നാംഘട്ട പരീക്ഷണത്തിനായി രാജ്യത്ത് അഞ്ച് കേന്ദ്രങ്ങളെ തിരഞ്ഞെടുത്തതായിബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് അറിയിച്ചു. ഇത് അനിവാര്യമായ നടപടിയാണെന്ന് അഭിപ്രായപ്പെട്ട സെക്രട്ടറി ഇന്ത്യക്കാർക്ക് വാക്സിൻ നൽകുന്നതിന് മുമ്പ് രാജ്യത്തിനകത്തുളള ഡേറ്റകൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. ഹരിയാണയിലെ ഇൻക്ലെൻ ട്രസ്റ്റ് ഇന്റർനാഷണൽ, പുണെയിലെ കെഇഎം, ഹൈദരാബാദിലെ സൊസൈറ്റി ഫോർ ഹെൽത്ത്അലൈഡ് റിസർച്ച്, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, തമിഴ്നാട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവയാണ് വാക്സിൻ പരീക്ഷണം നടത്തുന്ന അഞ്ച്സ്ഥാപനങ്ങൾ. നാഷണൽ ബയോഫാർമ മിഷനും ഗ്രാൻഡ് ചലഞ്ചസ് ഇന്ത്യ പ്രോഗ്രാമുമാണ് അഞ്ച് കേന്ദ്രങ്ങൾ സ്ഥാപിച്ചതെന്ന് ഡിബിടി സെക്രട്ടറി പറഞ്ഞു.ഓരോ കേന്ദ്രത്തിലും ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരുടേയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും ഒരു വലിയ ഡാറ്റാബേസ് ഉണ്ടായിരിക്കും. പ്രതിരോധ വാക്സിൻ തയ്യാറായിക്കഴിഞ്ഞാൽ, അതിന്റെ ഉല്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തിരഞ്ഞെടുത്തിട്ടുണ്ട്. പരീക്ഷണങ്ങളുടെ ആദ്യരണ്ടുഘട്ടങ്ങളുടെ പരീക്ഷണഫലങ്ങൾ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. ധനസഹായമോ, റെഗുലേറ്ററി ക്ലിയറൻസ് സുഗമമാക്കുകയോ, രാജ്യത്തിനകത്തെ വിവിധ നെറ്റ്വർക്കുകളിലേക്ക് പ്രവേശനാനുമതി നൽകുകയോ ആകട്ടെ രാജ്യത്തെ ഏതുതരത്തിലുമുളള കോവിഡ് പ്രതിരോധ വാക്സിൻ ശ്രമങ്ങങ്ങളുടെയും ഭാഗമാണ് ഡിബിടി എന്ന് രേണു സ്വരൂപ് വ്യക്തമാക്കി. ഡിബിടി ഇപ്പോൾ മൂന്നാഘട്ട ക്ലിനിക്കൽ സൈറ്റുകൾ സ്ഥാപിക്കുകയാണ്. ഞങ്ങൾ ഇതിനകം അതിന്റെ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. മൂന്നാംഘട്ട പരീക്ഷണങ്ങൾക്കായി അഞ്ചുസൈറ്റുകൾ തയ്യാറായിക്കഴിഞ്ഞു. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൂന്നാംഘട്ട വാക്സിൻ പരീക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. കാരണം വാക്സിൻ വിജയകരമാവുകയും അത് ഇന്ത്യൻ ജനങ്ങൾക്ക് നൽകുകയും ചെയ്യണമെങ്കിൽ രാജ്യത്തിനകത്തെ ഡേറ്റ ആവശ്യമാണ്. സെക്രട്ടറി പറഞ്ഞു. വാക്സിൻ പരീക്ഷണത്തിന്റെ രണ്ടാംഘട്ടവും മൂന്നാംഘട്ടവും നടത്താൻ പുണെ ആസ്ഥാനമായിട്ടുളള എസ് ഐ ഐ ഡ്രഗ്സ് കൺട്രോളൽ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി തേടിയിട്ടുണ്ട്. വാക്സിന് അന്തിമാനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ വാക്സിൻ നിർമാണം ആരംഭിക്കുമെന്ന് എസ് ഐ ഐ പറഞ്ഞിരുന്നു. അതുപ്രകാരം അന്തിമാനുമതി ലഭിക്കുന്നതോടെ ഗണ്യമായ അളവിൽ വാക്സിൻ തയ്യാറാക്കാൻ സാധിക്കും. ജൂലായ് 20-നാണ് ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് 19 വാക്സിൻ സുരക്ഷിതമാണെന്നും ശരീരത്തിനുളള ശക്തമായ രോഗപ്രതിരോധ പ്രതികരണത്തിന് സഹായിക്കുന്നതായും ശാസ്ത്രജ്ഞന്മാർ പ്രഖ്യാപിക്കുന്നത്. മനുഷ്യരിൽ നടത്തിയ ആദ്യഘട്ട പരീക്ഷണത്തിനുശേഷമായിരുന്നു പ്രഖ്യാപനം. Content Highlights:Five sites across India are ready for inal phase of human trials of the Oxford-AstraZeneca Covid 19 vaccine


from mathrubhumi.latestnews.rssfeed https://ift.tt/3hGL0Dn
via IFTTT