Breaking

Wednesday, July 29, 2020

ലോകത്തെ കോവിഡ് ബാധിതര്‍ 1,66,60,138

വാഷിങ്ടൺ: ലോകത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 1,66,60,138 ആയി ഉയർന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 6,58,813 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തുളള യുഎസിൽ കോവിഡ് ബാധിതർ 43,46,748 ആയി ഉയർന്നു. 1,49,180 ആണ് മരണസംഖ്യ. ബ്രസീലിൽ 24,83,156 പേർക്ക് രോഗം സ്ഥിരീകരിച്ചു, 88,539 പേരാണ് ഇവിടെ മരിച്ചത്. പട്ടികയിൽ മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 14,83,156 ആണ്. 33,425 പേർ ഇവിടെ മരിച്ചു. കോവിഡ് 19 ബാധിച്ച മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണ നിരക്ക് കുറവാണ്. റഷ്യയിൽ 8,22,060 പേർക്കും, ദക്ഷിണാഫ്രിക്കയിൽ 4,59,761 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയിലും മരണനിരക്ക് കുറവാണ് 13,483 പേരാണ് ഇവിടെ മരിച്ചത്. കോവിഡ് 19 ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഒമ്പതാംസ്ഥാനത്തുളള യുകെയിൽ 45,963 ആണ് മരണസംഖ്യ. കോവിഡ് 19 ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിൽ 86,869 കേസുകൾ മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ ആകെ എണ്ണം, രാജ്യം എന്ന ക്രമത്തിൽ 402,697 - മെക്സികോ 389,717 - പെറു 349,800 - ചിലി 302,293 - യുകെ. 296,273- ഇറാൻ 280,610 - സ്പെയിൻ 275,225 - പാകിസ്താൻ 270,831 - സൗദി അറേബ്യ 257,101 - കൊളംബിയ 246,488 - ഇറ്റലി 229,185 - ബംഗ്ലാദേശ് 227,982 -തുർക്കി 221,077 - ഫ്രാൻസ് 207,707 - ജർമനി 173,355 - അർജന്റീന 116,871 - കാനഡ 115,332 - ഇറാഖ് 109,880 - ഖത്തർ 102,051 -ഇന്തോനേഷ്യ Content Highlights:Covid 19 : Global confirmed cases rise to 1,66,60,138


from mathrubhumi.latestnews.rssfeed https://ift.tt/3f6kSA3
via IFTTT