Breaking

Monday, July 27, 2020

ടിബറ്റിനുമുകളിലൂടെ പറന്ന് ഇന്ത്യൻ ചാര ഉപഗ്രഹം

ന്യൂഡൽഹി: ഇന്ത്യയുടെ പ്രമുഖ ചാര ഉപഗ്രഹമായ എമിസാറ്റ് ടിബറ്റിലെ ചൈനീസ് പട്ടാളത്തിന്റെ കേന്ദ്രങ്ങൾക്കുമുകളിലൂടെ സഞ്ചരിച്ചു. രഹസ്യവിവരം ശേഖരിക്കുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനമായ ‘കൗടില്യ’ ഘടിപ്പിച്ചിട്ടുള്ള ഉപഗ്രഹം ശനിയാഴ്ചയാണ് ടിബറ്റിനുമുകളിലൂടെ കടന്നുപോയതെന്ന് ഔദ്യോഗികകേന്ദ്രങ്ങൾ പറഞ്ഞു. ഐ.എസ്.ആർ.ഒ. നിർമിച്ച എമിസാറ്റിന്റെ എലിന്റ് (ഇലക്ട്രോണിക് ഇന്റലിജൻസ്) സംവിധാനമായ കൗടില്യയിലൂടെ ശത്രുമേഖലയിലെ നീക്കങ്ങളുടെ സ്വഭാവവും സേന തമ്പടിച്ചിരിക്കുന്ന സ്ഥലവുമുൾപ്പെടെയുള്ളവ മനസ്സിലാക്കാനാവും. കിഴക്കൻ ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെത്തുടർന്ന് ഉടലെടുത്ത സംഘർഷത്തിന് പൂണമായും അയവുവരുത്തുന്നതിനുള്ള നീക്കങ്ങൾ പുരോഗമിക്കവേയാണ് ഉപഗ്രഹം ടിബറ്റിനുമുകളിലൂടെ സഞ്ചരിച്ചത്. ഇന്ത്യയുടെ മറ്റൊരു ചാര ഉപഗ്രഹമായ റിസാറ്റ്-2ബി.ആർ.1 ആഫ്രിക്കയിലെ ജിബൂട്ടിയിലുള്ള ചൈനീസ് നാവികതാവളത്തിനു മുകളിലൂടെ വെള്ളിയാഴ്ച കടന്നുപോയിരുന്നു. ഈ മാസം 11-ന് എമിസാറ്റ് പാകിസ്താൻ നാവികസേനയുടെ ഒമാര താവളത്തിനു സമീപത്തുകൂടെയും പോയി.അതിർത്തിത്തർക്കം പരിഹരിക്കാൻ ഇന്ത്യാ-ചൈന ചർച്ച നടക്കുമ്പോഴും ലഡാക്കിലും കശ്മീരിലും യുദ്ധമുഖം തുറക്കാൻ പാകിസ്താനും ചൈനയും തയ്യാറെടുക്കുന്നെന്ന് അഭ്യൂഹമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3jIajXx
via IFTTT