Breaking

Wednesday, July 29, 2020

കാറ്റിന്റെ പ്രവാഹമായി റഫാല്‍, കരുത്തനായ സുഖോയ്; വ്യോമസേനയുടേത് മാരക കോമ്പിനേഷന്‍

ന്യൂഡൽഹി: ഫ്രഞ്ച് നിർമിത റഫാൽ കൂടിയെത്തുന്നതോടെ വ്യോമസേനയുടെ ആക്രമണ ശേഷി പലമടങ്ങായി വർധിച്ചു. റഫാൽ വരുന്നതോടെ മേഖലയിലെ ആകാശത്ത് ഇന്ത്യ സുപ്രധാന വ്യോമശക്തിയാർജിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ വിശ്വസ്തനും ശത്രുവിനെ കടന്നാക്രമിക്കാനുതകുന്നതുമായറഷ്യൻ നിർമിത സുഖോയ് യുദ്ധവിമാനവും കൂടിയാകുമ്പോൾ വ്യോമസേനയുടെ ആക്രമണ ശേഷി പലമടങ്ങായി വർധിക്കും. റഫാലും സുഖോയിയും ഒരുമിച്ച് ഒരു സൈനിക നീക്കം നടത്തിയാൽ അത് തടയാൻ എതിരാളികൾക്ക് കൂടുതൽ ബുദ്ധിമുട്ടേണ്ടിവരും. പാക്- ചൈന അച്ചുതണ്ട് ഒരേസമയം ബഹുമുഖ യുദ്ധമുഖങ്ങൾ തുറക്കുകയാണെങ്കിൽ ഇരു യുദ്ധവിമാനങ്ങളും ഒരുമിച്ച് പോരിനിറങ്ങും.വ്യോമയുദ്ധത്തിൽ യാതൊരു മുൻപരിചയവും ചൈനയ്ക്കില്ല. നേരേമറിച്ച് ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ അനുഭവ പാഠങ്ങൾ ധാരാളമുണ്ടുതാനും. നിലവിൽ ചൈനയുടെ അത്യാധുനിക യുദ്ധവിമാനമായ ചെങ്ഡു ജെ-20 യുദ്ധവിമാനത്തിനേക്കാൾ റഫാൽ കാര്യക്ഷമമാണെന്നാണ് റിപ്പോർട്ടുകൾ. ശത്രു റഡാറുകളുടെ കണ്ണിൽ പെടാതെ പറക്കാൻ ശേഷിയുള്ളതെന്നാണ് ചെങ്ഡു ജെ-20 എന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ 2018 ൽ ഇന്ത്യൻ സൈന്യത്തിന്റെ പക്കലുള്ള റഡാറുകളിൽ ചെങ്ഡുവിനെ വളരെ ദൂരെനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സുഖോയ് യുദ്ധവിമാനത്തിൽ ഈ സവിശേഷതകളുള്ള റഡാറാണ് ഉള്ളത്. ചെങ്ഡുവിനെ കിലോമീറ്ററുകൾ അകലെവെച്ച് തന്നെ തിരിച്ചറിയാൻ ഇതിന് സാധിക്കും. അമേരിക്കൻ നിർമിത സ്റ്റെൽത്ത് ഫൈറ്ററായ എഫ്-35നെ പോലും 59 കിലോമീറ്റർ അകലെവെച്ച് തിരിച്ചറിയാൻ ഈ റഡാറിന് സാധിക്കും. ചൈനയുടെ ജെ-20യെക്കാൾ ദൂരെനിന്ന് ആക്രമിക്കാനുള്ള ശേഷി എഫ്-35ന് ഉണ്ട്. അങ്ങനെയുള്ളപ്പോൾ സുഖോയ്ക്ക് ജെ-20 ഒരു എതിരാളിയേ അല്ല. ഈ സാഹചര്യത്തിലാണ് റഫാൽ കൂടി വ്യോമസേസനയുടെ ഭാഗമാകുന്നത്. 2016ലാണ് 36 വിമാനങ്ങൾക്കായി ഇന്ത്യ- ഫ്രാൻസ് സർക്കാരുകൾ തമ്മിൽ കരാർ ഒപ്പിടുന്നത്. 58,000 കോടി രൂപയ്ക്കാണ് വിമാനങ്ങൾ വാങ്ങുന്നത്. കാറ്റിന്റെ പ്രവാഹം എന്നാണ് റഫാൽ എന്ന വാക്കിന്റെ അർഥം. നിരവധി ആയുധൾക്കൊപ്പം ഇന്ത്യ ആവശ്യപ്പെട്ട മാറ്റങ്ങൾക്കൊപ്പമാണ് ഇവ വ്യോമസേനയ്ക്ക് കൈമാറുന്നത്. റഫാലിന് ആകാശ യുദ്ധത്തിൽ സുഖോയ് വിമാനത്തേക്കാൾ കാര്യക്ഷമത കൂടുതലാണെന്നാണ് വിലയിരുത്തൽ. നിലവിൽ എതിരാളികളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്ത് ശത്രുവിന്റെ ആകാശത്ത് പ്രവേശിക്കാനായാൽ ഇവയെ രണ്ടിനെയും ഒന്നിച്ചെതിർക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ത്രിതല ശേഷിയുള്ള വിമാനത്തിന് ആകാശത്തിലേക്കും കരയിലേക്കും കടലിലെ ലക്ഷ്യങ്ങളിലേക്കും ആക്രമണം നടത്താൻ ഇതിന് സാധിക്കും. നേരേമറിച്ച് സുഖോയ് യുദ്ധവിമാനത്തിൽ സൂപ്പർസോണിക് മിസൈലായ ബ്രഹ്മോസ് ഇന്ത്യ ഘടിപ്പിച്ചിട്ടുണ്ട്. ഇതോടെ ഈ യുദ്ധവിമാനത്തിന്റെ പ്രഹരശേഷി മാരകമായിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് അഞ്ച് വിമാനങ്ങൾ ഇന്ത്യയിലെത്തും. അംബാല വ്യോമതാവളത്തിലേക്കാണ് ഇവ എത്തുക. അംബാലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തി. Image Credit/https://aviatia.net Content Highlights:Rafale, Sukhoi Su-30MKI, Indian Airforce, France


from mathrubhumi.latestnews.rssfeed https://ift.tt/307Q9P3
via IFTTT