Breaking

Wednesday, July 29, 2020

വയനാട് വന്യജീവിസങ്കേതം കടുവ സംരക്ഷണകേന്ദ്രമാക്കണം -കടുവ സെൻസസ് റിപ്പോർട്ട്

ന്യൂഡൽഹി: വയനാട് വന്യജീവിസങ്കേതത്തെ കടുവസംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് 2018-ലെ കടുവ സെൻസസ് റിപ്പോർട്ടിൽ ശുപാർശ. രാജ്യത്തെ മറ്റു കടുവ സംരക്ഷണകേന്ദ്രങ്ങളിൽ ഉള്ളതിനെക്കാൾ കൂടുതൽ കടുവകളും കടുവ സാന്ദ്രതയും വയനാട്ടിലുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളുമായി ചേർന്നുകിടക്കുന്നിടമാണിത്. ഈ മൂന്നുകേന്ദ്രങ്ങളും ചേരുമ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ ആനകളും കടുവകളും ഉള്ള മേഖലയാകും. അതിനാൽ വയനാട് വന്യജീവിസങ്കേതത്തെ കടുവസംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് സെൻസസ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. വയനാട്ടിൽ കണ്ടത് 1973-ൽ സ്ഥാപിച്ച വയനാട് വന്യജീവി സങ്കേതത്തിൽ 312 ക്യാമറകളാണ് സെൻസസിനായി സ്ഥാപിച്ചത്. ഇതിൽ കടുവകളുടെ 1380 ദൃശ്യങ്ങൾ പതിഞ്ഞു. 29 കടുവക്കുട്ടികളുടെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. 120 കടുവകൾ ഈ മേഖലയിലുണ്ടെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മറ്റു മേഖലകൾ പറമ്പിക്കുളം, പെരിയാർ കടുവസംരക്ഷണ കേന്ദ്രങ്ങൾ, മലയാറ്റൂർ, റാന്നി വന്യജീവി മേഖലകൾ, സൈലന്റ് വാലി ദേശീയോദ്യാനം എന്നിവിടങ്ങളിലും പഠനം നടത്തി. അവയുടെ വിശദാംശങ്ങൾ ഇങ്ങനെ: പറമ്പിക്കുളം: 254 ക്യാമറ, 468 കടുവ ദൃശ്യങ്ങൾ, 27 കടുവകൾ പെരിയാർ : 390 ക്യാമറ, 498 കടുവ ദൃശ്യങ്ങൾ, 26 കടുവകൾ മലയാറ്റൂർ വന്യജീവി മേഖല : 139 ക്യാമറകൾ, 59 കടുവ ദൃശ്യങ്ങൾ, 7 കടുവകൾ റാന്നി വന്യജീവി മേഖല : 159 ക്യാമറാ ട്രാപ്പുകൾ, 3 കടുവദൃശ്യങ്ങൾ സൈലന്റ് വാലി ദേശീയോദ്യാനം: 103 ക്യാമറ, 48 കടുവദൃശ്യങ്ങൾ, 7 കടുവകൾ content highlights: wayanad wild life sanctuary to be declared as tiger reserve-tiger sensus report


from mathrubhumi.latestnews.rssfeed https://ift.tt/30TrVXS
via IFTTT