Breaking

Tuesday, July 28, 2020

ലോകത്ത് കോവിഡ് ബാധിതര്‍ 1,63,96,954, മരണസംഖ്യ ആറരലക്ഷം കടന്നു

വാഷിങ്ടൺ:ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,63,96,954 ആയി ഉയർന്നു. രണ്ടുലക്ഷത്തിലധികം പേർക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,51,902 ആണ് മരണസംഖ്യ. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ട്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് പ്രകാരം യുഎസിലെ കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. 42,86,663 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 1,47,588 പേർ മരിച്ചു. ബ്രസീലിൽ 24,42,375 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 87,618 ആണ് ആകെ മരണം. കോവിഡ് 19 രൂക്ഷമായി ബാധിച്ച പട്ടികയിൽ മൂന്നാംസ്ഥാനത്തുളള ഇന്ത്യയിൽ 14,35,453 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 32,771 രാജ്യത്ത് മരിച്ചു. പട്ടികയിൽ നാലാംസ്ഥാനത്തുളള റഷ്യയിൽ എട്ടുലക്ഷത്തിലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13,334 പേർ ഇവിടെ മരിച്ചു. കോവിഡ് ബാധിതർ, രാജ്യം എന്നക്രമത്തിൽ 452,529 ദക്ഷിണാഫ്രിക്ക 395,489 മെക്സികോ 375,961 പെറു 347,923 ചിലി 301,706 യുകെ 293,606 ഇറാൻ 274,289 പാകിസ്താൻ 272,421 സ്പെയിൻ 268,934 സൗദി അറേബ്യ 248,976 കൊളംബിയ 246,286 ഇറ്റലി 227,019 തുർക്കി 226,225 ബംഗ്ലാദേശ് 217,801 ഫ്രാൻസ് 207,112 ജർമനി 162,526 അർജന്റീന 116,471 കാനഡ 112,585 ഇറാഖ് 109,597 ഖത്തർ 100,303 ഇന്തോനേഷ്യ Content Highlights:Covid 19 : Global confirmed cases rise to 16,396,954


from mathrubhumi.latestnews.rssfeed https://ift.tt/39CqfWD
via IFTTT