തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്തവരെയും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവരെയും വീടുകളിൽത്തന്നെ പരിചരിക്കാമെന്ന സർക്കാർ നിർദേശം പുനപ്പരിശോധിക്കണമെന്ന് കേരള ഗവൺമെന്റ് സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ. രോഗംസ്ഥിരീകരിച്ച് ആദ്യദിവസങ്ങളിൽ രോഗലക്ഷണങ്ങളില്ലെങ്കിൽപ്പോലും രോഗം പകർത്താനുള്ള ശേഷി കൂടുതലാണ്. അത്തരക്കാരെ വീടുകളിൽ പരിചരിക്കുന്നത് സമ്പർക്കത്തിലൂടെ രോഗം പകരാൻ കാരണമാകും. അഞ്ചുദിവസമെങ്കിലും അവരെ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിൽ പാർപ്പിച്ചശേഷമേ വീടുകളിലേക്ക് അയക്കാവൂവെന്നും ആരോഗ്യസെക്രട്ടറിക്ക് നൽകിയ കത്തിൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ചികിത്സയ്ക്കെത്തുന്ന ഗർഭിണികൾക്ക് കോവിഡ് നിർണയ പരിശോധന ആവശ്യമാണ്. ആരോഗ്യപ്രവർത്തകർക്ക് രോഗം പകരാതിരിക്കാൻ ഇതാവശ്യമാണെന്നും അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ഡോ. ജ്യോതി ഇഗ്നേഷ്യസും സെക്രട്ടറി ഡോ. ജി. സുപ്രഭയും പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/31aALRp
via
IFTTT