Breaking

Tuesday, July 28, 2020

അസം, ബിഹാര്‍ ജില്ലകളില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു

ദിസ്പുർ: അസം, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. നദികൾ കരകവിഞ്ഞൊഴുകുന്നത് പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിച്ചതിനാൽ ഇരു സംസ്ഥാനങ്ങളുടെയും ഒട്ടു മിക്ക ഭാഗങ്ങളും വെള്ളപ്പൊക്കഭീഷണി നേരിടുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി തിങ്കളാഴ്ച വ്യക്തമാക്കി. തിങ്കളാഴ്ച ഒരാൾ കൂടിമരിച്ചതോടെ അസമിൽ വെള്ളപ്പൊക്കത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 103 ആയി. സംസ്ഥാനത്തിന്റെ 33 ജില്ലകളിൽ 22 എണ്ണത്തിലും വെള്ളം കയറിയതിനെ തുടർന്ന് 20 ലക്ഷത്തിലധികം പേരെ ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഗോൽപാര ജില്ലയാണ് ഏറ്റവും ബാധിക്കപ്പെട്ടിട്ടുള്ളത്. ജില്ലയിലെ 4,62,000 ത്തോളം പേർ ദുരിതത്തിലായിരിക്കുന്നതായും 45,000 ലധികം പേർ 17 ജില്ലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതായും അധികൃതർ പറഞ്ഞു. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള മിക്ക നദികളും അപകടരേഖയ്ക്ക് മുകളിലായി നിറഞ്ഞൊഴുകുകയാണ്. എന്നാൽ കാസിരംഗ ദേശീയോദ്യാനത്തിന്റെ നില കഴിഞ്ഞ ആഴ്ചത്തേക്കാൾ മെച്ചപ്പെട്ടു. ഉദ്യാനത്തിലെ 14 കാണ്ടാമൃഗങ്ങളുൾപ്പെടെ 130 ഓളം മൃഗങ്ങൾ വെള്ളപൊക്കത്തിൽ പെട്ട് ചത്തൊടുങ്ങി. ബിഹാറിലെ സ്ഥിതിയും മോശമായി തുടരുകയാണ്. 38 ൽ 11 ജില്ലകളും അതിരൂക്ഷമായാണ് ബാധിക്കപ്പെട്ടിട്ടുള്ളത്. ഏകദേശം 2.4 ദശലക്ഷം പേരെ പ്രളയം ബാധിച്ചു. ദർബാംഗ ജില്ലയാണ് ഏറ്റവും ബാധിക്കപ്പെട്ടത്. പുതിയ ഇടങ്ങളിലേക്കും ദുരന്തം വ്യാപിച്ചിരിക്കുകയാണ്. കനത്ത മൺസൂൺ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യതയുണ്ടെന്ന് പട്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഹിമാലയത്തിന്റെ അടിവാരങ്ങളിൽ മൺസൂൺ എത്തിച്ചേരാൻ താമസമില്ലെന്നും ബിഹാറിന്റെ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കുമെന്നും ഡ്യൂട്ടി ഓഫീസർ എസ് കെ പട്ടേൽ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3jSO95d
via IFTTT