Breaking

Tuesday, July 28, 2020

കൊണ്ടുവരാം, തീവണ്ടിയിലെ എ.സി. ടിക്കറ്റിലും വളർത്തുനായകളെ

ജർമൻ ഷെപ്പേഡ്, ഷിസു നായക്കുഞ്ഞുങ്ങളുമായി മടിക്കൈ സ്വദേശി വിനീഷ് കണ്ണൂർ: തീവണ്ടിയിലെ എ.സി. ടിക്കറ്റിലാണ് വളർത്തുനായകളുടെ യാത്ര. രാജധാനി എക്സ്പ്രസിലെ ഫസ്റ്റ്ക്ലാസ് കൂപ്പെയിൽ അവർ അരുമയോടെ ഇരിക്കുന്നു. അനുസരണ കുറച്ച് കുറവായവർ കാറിലും ട്രക്കിലും അതിർത്തികടന്നെത്തുന്നു. പ്രിയപ്പെട്ടവരുടെ അടുത്തെത്താനുള്ള യാത്രയിലാണ് ഇപ്പോൾ വളർത്തുനായകൾ. മോജോ, ഷിഹ്സു, ഷിയാ, പെപ്പെ, ജാക്ക്, റിക്കി, ലോറ തുടങ്ങിയ വിളിപ്പേരുകളിൽ അവർ ഇപ്പോൾ നാട്ടിലുണ്ട്. ലോക്ഡൗണിനിടയിൽ സ്വന്തം നാട് പിടിച്ചവരിൽ പലർക്കും അരുമകളെ ഒപ്പംകൂട്ടാനായില്ല. സ്പെഷ്യൽ തീവണ്ടികളിൽ ഡോഗ് ബോക്സുകൾ ഇല്ലാത്തതുകാരണം അവർ രണ്ടിടത്തായി. യാത്രാ ഇളവ് കൂടിയപ്പോൾ വീട്ടുകാരും പട്ടിസ്നേഹികളും സ്വന്തം അരുമകളെ ഒപ്പമെത്തിക്കാനുള്ള തിരക്കിലായി. രാജധാനി എക്സ്പ്രസിലെ എ.സി. കൂപ്പെയിൽ ഉടമസ്ഥർക്കൊപ്പം ഒട്ടേറെ നായകൾ കേരളത്തിലെത്തുന്നുണ്ട്. പ്രത്യേക (പാഴ്സൽ) ടിക്കറ്റ് എടുത്താണ് യാത്ര. കൊണ്ടുവരുന്നവരുടെ ഉത്തരവാദിത്വത്തിലായിരിക്കും യാത്ര. മറ്റുയാത്രക്കാരുടെ പരാതിയുണ്ടാകരുതെന്ന് റെയിൽവേ പ്രത്യേകം നിഷ്കർഷിക്കുന്നു. കൂപ്പെ ടിക്കറ്റ് ലഭിച്ചാൽ അതത് റെയിൽവേ പാഴ്സൽ ഓഫീസിൽ ചെന്ന് നായയ്ക്ക് ടിക്കറ്റെടുക്കണം. കിലോ തൂക്കത്തിനാണ് നിരക്ക്. വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം. എൽ.എച്ച്.ബി. കോച്ചുകളിൽ ഡോഗ് ബോക്സില്ല. എക്സ്പ്രസ് വണ്ടികളിൽ ഗാർഡ് റൂമിനോട് തൊട്ടാണ് സാധാരണ ഈ കൂടുള്ളത്. നായയ്ക്കൊപ്പം ഒരു യാത്രക്കാരനും വണ്ടിയിൽ യാത്രചെയ്യണം. ഇപ്പോൾ ബോക്സ് കുറവാണ്. അരുമയോടെ ഷിസു അമേരിക്കയിൽ ജോലിചെയ്യുന്ന കാസർകോട് മടിക്കൈ സ്വദേശിയായ പി. വിനീഷ് തന്റെ നായകളെ വളർത്താൻ ബെംഗളൂരുവിൽ ഏൽപ്പിച്ചിരുന്നു. ടിബറ്റൻ ഇനമായ ഷിഹ്സു, ജർമൻ ഷെപ്പേർഡ്, മസ്റ്റിഫ് അടക്കം ഇപ്പോൾ വീട്ടിലെത്തി. ചെറുവത്തൂർ സ്വദേശി പഞ്ചാബിൽനിന്ന് ട്രക്കിലാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ നാട്ടിലെത്തിച്ചത്. ഊട്ടിയിൽനിന്നും വളർത്തുമൃഗങ്ങൾ എത്തുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2P0jLYn
via IFTTT