Breaking

Tuesday, July 28, 2020

യു.കെയില്‍ വളര്‍ത്തു പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ലണ്ടൻ: യുകെയിൽ വളർത്തുപൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉടമയിൽ നിന്ന് പൂച്ചയ്ക്ക് കോവിഡ് ബാധിച്ചതായി ലഭ്യമായ എല്ലാ തെളിവുകുളിലൂടെയും കണ്ടെത്തിയതായി ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പൂച്ചയും ഉടമയും നിലവിൽ രോഗമുക്തരായിട്ടുണ്ട്. മറ്റു മൃഗങ്ങളിലേക്കോ വീട്ടിലെ മറ്റുള്ള ആളുകളിലേക്കോ രോഗം പകർന്നിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. യുകെയിൽ വളർത്തുമൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുന്ന ആദ്യ സംഭവമാണിതെന്നും എന്നാൽ ഇതൊരു മുന്നറിയിപ്പിന് കാരണമല്ലെന്നും ഇംഗ്ലണ്ട് പബ്ലിക് ഹെൽത്ത് മെഡിക്കൽ ഡയറക്ടർ യോൺ ഡോയ്ൽ പറഞ്ഞു. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കാണ് രോഗം പടർന്നതെന്നാണ് ഈ കേസിലെ അന്വേഷണം സൂചിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. പൂച്ചകളിൽ നിന്ന് മനുഷ്യരിലേക്ക് കോവിഡ് പകരുന്നതിന് തെളിവുകളില്ലെന്ന് ബ്രീട്ടീഷ് സർക്കാരും അറിയിച്ചു. മൃഗങ്ങളിൽ കൊറോണ വൈറസിന് ഏറ്റവും കൂടുതൽ ഇരയാകുന്നത് പൂച്ചകളാണെന്നും മറ്റു പൂച്ചകളിലേക്ക് ഇത് പകരുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതേ സമയം മൃഗങ്ങളിലേക്ക് രോഗം പടരുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നും നേരിയ ലക്ഷണങ്ങൾ കാണിക്കുന്ന ഇവ ദിവസങ്ങൾക്കുള്ളിൽ തന്നെ സുഖംപ്രാപിക്കുമെന്നും ഇംഗ്ലീഷ് വെറ്റിനറി ഓഫീസർ ക്രിസ്റ്റൻ മിഡിൽമിസ് പറഞ്ഞു. Content Highlights:Cat tests positive for coronavirus in England


from mathrubhumi.latestnews.rssfeed https://ift.tt/3eZI5UI
via IFTTT