Breaking

Wednesday, July 29, 2020

യൂട്യൂബിൽ മിന്നി ഫസ്റ്റ്‌ബെൽ; ആദ്യമായി 15 ലക്ഷം പരസ്യവരുമാനം

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ പൊതുവിദ്യാലയങ്ങളിലെ ക്ലാസുകൾ ഓൺലൈനായപ്പോൾ മിന്നിത്തിളങ്ങുന്നത് കൈറ്റ്. വിക്ടേഴ്സ് ചാനലിനു പുറമേ കൈറ്റിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയും യൂട്യൂബ് ലിങ്കിലൂടെയും കുട്ടികൾ ക്ലാസുകൾ കണ്ടപ്പോൾ ഒരുമാസം കൊണ്ടുതന്നെ പരസ്യവരുമാന ഇനത്തിൽ കൈറ്റിന് കിട്ടിയത് 15 ലക്ഷം രൂപ. നിയന്ത്രിതമായ തോതിൽ പരസ്യങ്ങൾ അനുവദിച്ചിട്ടുകൂടി ഇത്രയും തുക ഒറ്റമാസംകൊണ്ട് ലഭിച്ചു. ഒരു സർക്കാർസംവിധാനത്തിന് യൂട്യൂബിലൂടെ ഇത്രയും പരസ്യവരുമാനം ലഭിക്കുന്നത് ആദ്യമാണ്. ഒന്നാംക്ലാസിലെ ആദ്യ ക്ലാസാണ് ഏറ്റവുമധികംപേർ കണ്ടത്. 40 ലക്ഷത്തോളം പേരാണ് യൂട്യൂബിലൂടെ കണ്ടത്. ഇതുവരെ 15 ലക്ഷത്തിലധികം പേർ യൂട്യൂബ് വരിക്കാരുമായി. ഒരു ദിവസത്തെ ക്ലാസ് 54 ലക്ഷം പേർ കാണുന്ന വളർച്ച വന്നതോടെ പരസ്യങ്ങൾക്കും കുറവില്ലാതായി. ആയിരക്കണക്കിന് അധ്യാപകരാണ് കൈറ്റിന്റെ ഈ ഓൺലൈൻ ക്ലാസിനു പിന്നിലുള്ളത്. കൈറ്റ് വിക്ടേഴ്സിന്റെ നിർമാണത്തിനൊപ്പം എസ്.സി.ഇ.ആർ.ടി., എസ്.എസ്.എ. എന്നിവയും ക്ലാസുകൾ ഒരുക്കുന്നുണ്ട്. ഒരു ദിവസം 18 ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്നതിന് പുറമേ വെബ്സ്ട്രീമിങ് ചെയ്യാൻ ഒന്നരമാസത്തിൽ 442 ടി.ബി. േഡറ്റ ഉപയോഗിച്ചു. ഫസ്റ്റ് ബെൽ പദ്ധതി ആരംഭിച്ചതോടെ കൈറ്റ് വിക്ടേഴ്സിന്റെ മറ്റ് പരിപാടികൾക്കും കാഴ്ചക്കാർ കൂടി. ദോഷമല്ലാത്ത പരസ്യങ്ങൾമാത്രം കുട്ടികൾക്ക് ഒട്ടും ദോഷമല്ലാത്ത പരസ്യങ്ങൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ പരസ്യവരുമാനം ഇപ്പോൾ ലഭിക്കുന്നതിന്റെ നാലിരട്ടിയാകും. പരസ്യങ്ങളുണ്ടെങ്കിലും അത് ഒഴിവാക്കാനുളള സംവിധാനമുള്ളതിനാൽ കുട്ടികളെ അത് ഒരുതരത്തിലും ബാധിക്കില്ല. -കെ. അൻവർ സാദത്ത്, സി.ഇ.ഒ, കൈറ്റ്. Content highlights: Keralas First Bell Online Classes are a Super-hit, Garner 15 Crore YouTube Views and Lakhs in Revenue


from mathrubhumi.latestnews.rssfeed https://ift.tt/2X33S7C
via IFTTT