Breaking

Wednesday, July 29, 2020

കോവിഡ്: പുണെ നഗരം മലയാളി ആരോഗ്യപ്രവർത്തകരെ തേടുന്നു

തൃശ്ശൂർ: രാജ്യത്ത് ജനസംഖ്യയിൽ എട്ടാംസ്ഥാനത്തുള്ള പുണെ നഗരം കോവിഡ് പ്രതിരോധത്തിനായി മലയാളി ആരോഗ്യപ്രവർത്തകരെ േതടുന്നു. മലയാളിസംഘടനകൾ വഴിയാണ് ഇതിനായുള്ള ശ്രമങ്ങൾ നടത്തുന്നത്. പുണെ മലയാളി ഫെഡറേഷനെയും വേൾഡ് മലയാളി കൗൺസിലിനെയും ഇതിനായുള്ള ചുമതല ഏൽപ്പിച്ചിട്ടുണ്ട്. പുണെ െമട്രോപൊളിറ്റൻ സിറ്റിയിലെ പുണെ മുനിസിപ്പൽ കോർപ്പറേഷൻ,പിംപ്രി ചിഞ്ച‍‍്‍വാദ് മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലേക്കാണ് നിയമനം. സർക്കാർ നിയന്ത്രണത്തിലുള്ള ഇൗ ആശുപത്രികളിൽ നിയമനത്തിന് അലോപ്പതി-ഹോമിയോ േഡാക്ടർമാർ,നഴ്സുമാർ,വാർഡ് അറ്റൻഡൻസ്, ഹൗസ് കീപ്പിങ്ങ് സ്റ്റാഫ് എന്നിവരെയാണ് ക്ഷണിക്കുന്നത്. താമസവും ഭക്ഷണവും സൗജന്യമാണെന്നും ആരോഗ്യപരിരക്ഷയ്ക്കായി സൗകര്യമൊരുക്കുമെന്നും പറയുന്നു. നഴ്സുമാർക്ക് പരിചയത്തിനും യോഗ്യതയ്ക്കും അനുസരിച്ച് 35,000 മുതൽ 45,000 വരെയാണ് ശമ്പളം വാഗ്ദാനം. ഡോക്ടർമാർക്ക് ആകർഷക പാക്കേജെന്നും പറഞ്ഞിട്ടുണ്ട്.മലയാളി ആരോഗ്യപ്രവർത്തകരുടെ മികവ് കണക്കിലെടുത്താണ് പുതിയ നിയമനങ്ങളിൽ ഇവർക്ക് പ്രാമുഖ്യം നൽകുന്നത്. പുറം സംസ്ഥാനങ്ങളിൽനിന്നുള്ള ഏറെ ആരോഗ്യപ്രവർത്തകർ പുണെയിൽ ഉണ്ടായിരുന്നെങ്കിലും േകാവിഡ് രൂക്ഷമായതോെട മലയാളികൾ ഒഴികെയുള്ള ഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് മടങ്ങി. പുണെയിലെ മലയാളിസമൂഹം കോവിഡ് സേവനത്തിനായി തദ്ദേശസ്ഥാപനങ്ങളെ സഹായിക്കുകയും ചെയ്തു. ഇതോടെയാണ് മലയാളിസംഘടനകളുടെ സഹായത്തോടെ മലയാളി ആരോഗ്യപ്രവർത്തകരെ പുണെയിലേക്ക് എത്തിക്കാൻ ഭരണകൂടം തീരുമാനിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3g7vKze
via IFTTT