Breaking

Sunday, July 26, 2020

അസമിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ ഗ്രാമങ്ങളിലെ വീടുകളില്‍ അഭയം തേടി കാണ്ടാമൃഗങ്ങള്‍

ഗുവാഹാത്തി: കനത്തമഴയിൽ ബ്രഹ്മപുത്ര നദി നിറഞ്ഞ് പൊബിതോറ വന്യജീവി സങ്കേതം വെള്ളത്തിനടയിലായതോടെ സങ്കേതത്തിലെ കാണ്ടാമൃഗങ്ങൾ തൊട്ടടുത്ത ഗ്രാമത്തിലെ വീടുകളിൽ അഭയം തേടി. ഈ വർഷം അസമിലുണ്ടായ പ്രളയം 40 ലക്ഷത്തോളം പേരെയാണ് ബാധിച്ചത്. 97 പേർ മരിച്ചു. പ്രളയം നീണ്ടുനിന്നതോടെ വന്യജീവിത സങ്കേതം വെളളത്തിനടിയിലായി. ഭക്ഷണം ലഭിക്കാതായതോടെ മൃഗങ്ങൾ ഗ്രാമത്തിലേക്ക് ഇറങ്ങുകയായിരുന്നു. വന്യജീവി സങ്കേതത്തിന്റെ 90 ശതമാനം ഭാഗവും വെളളത്തിനടയിലാണ്. വെള്ളപ്പൊക്കം ഇവിടെ സാധാരണമാണെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം സ്ഥിതി അൽപം ഗുരുതരമാണ്-ഗുവഹാത്തിവൈൽഡ് ഡിവിഷൻ ഡിഎഫ്ഒ ജിതേന്ദ്ര കുമാർ പറയുന്നു. ജൂലായിൽ മാത്രം ഒന്നിലധികം തവണയാണ് വെളളം ഉയർന്നത്. 20 ദിവസത്തിനിടയിൽ മൂന്നുതവണ. സാധാരണഗതിയിൽ ജൂൺ മുതൽ സെപ്റ്റംബർ പകുതി വരെ വെള്ളപ്പൊക്കം ഉണ്ടാവുമെങ്കിലും വെള്ളം ഇറങ്ങാതെ നിൽക്കുന്നത് ഇതാദ്യമാണ്. ഭക്ഷണം തേടി വെള്ളിയാഴ്ച കാണ്ടാമൃഗങ്ങൾ റേഞ്ച് ഓഫീസ് പരിസരത്തും എത്തിയിരുന്നു. കാണ്ടാമൃഗങ്ങളുടെ വിഹാരത്തിനായി അന്നുമുതൽ റേഞ്ച് ഓഫീസർ മുകുൾ തമുലി ഗേറ്റുകൾ സ്ഥിരമായി തുറന്നുവെക്കുകയാണ്. ഇടയ്ക്ക് പുല്ലുവെട്ടി അവയ്ക്ക് ഇട്ടുകൊടുക്കുന്നുമുണ്ട്. ഗ്രാമവാസികളും മൃഗങ്ങളെ ആട്ടിപ്പായിക്കുന്നില്ല. ഞാൻ എന്റെ മാതാപിതാക്കളെ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്. കാരണമില്ലാതെ അവ നമ്മെ ആക്രമിക്കുകയില്ല. പക്ഷേ അയൽക്കാർക്ക് അല്പം ഭയമുണ്ട്. ഗ്രാമവാസിയായ നാഥ് പറയുന്നു. നാഥിന്റെ വീട്ടിൽ കഴിഞ്ഞ വെളളിയാഴ്ചയാണ് കാണ്ടാമൃഗങ്ങൾ എത്തുന്നത്. രാജമയോങ് ഗ്രാമത്തിലെ മൂന്നുവീടുകളിലായി അഞ്ചോളം കണ്ടാമൃഗങ്ങളാണ് എത്തിയിരിക്കുന്നത്. നിരവധി കാണ്ടാമൃഗങ്ങൾ ഗ്രാമത്തിൽ വന്നുപോകുന്നുണ്ട്. കുടുംബങ്ങളുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അവർക്കാവശ്യമായ സഹായം നൽകാനുളള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഞങ്ങൾ പട്രോളിംഗ് നടത്തുന്നുണ്ട്. ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നു, അതിനാൽ അവർ മൃഗങ്ങളെ ഓടിക്കുകയില്ല. അവരുടെ വീടുകളിൽ എന്തെങ്കിലും നാശനഷ്ടമുണ്ടായാൽ ഞങ്ങൾ അത് നികത്തും.റേഞ്ച് ഓഫീസർ മുകുൾ തമുലി പറഞ്ഞു. കാസിരംഗ ദേശീയോദ്യാനം കാണ്ടാമൃഗത്തിന്റെ പര്യായമെന്നാണ് അറിയപ്പെടുന്നതെങ്കിലും കുറച്ച് അറിയപ്പെടുന്ന പൊബിതോറയിലാണ് ലോകത്തിൽ കണ്ടാമൃഗസാന്ദ്രത കൂടുതലുളളത്. വന്യജീവി സങ്കേതത്തിന്റെ 16 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് 102 കാണ്ടാമൃഗങ്ങളുണ്ട്, അതിനർത്ഥം ചതുരശ്ര കിലോമീറ്ററിന് ആറ് മുതൽ ഏഴ് വരെയെന്ന് കണക്കാക്കാം.കാസിരംഗയിൽ ഒരു ചതുരശ്ര കിലോമീറ്ററിന് രണ്ടെണ്ണമാണ് ഉള്ളത്. തമുലി പറയുന്നു. Content Highlights:floods force rhinos of Pobitora to seek refuge in houses


from mathrubhumi.latestnews.rssfeed https://ift.tt/2CNDeca
via IFTTT