Breaking

Saturday, July 25, 2020

കുറുവടി പ്രകടനം: പോരാളി മുത്തശ്ശിക്ക് കൈയടിയും സഹായവും പ്രവഹിച്ചു| video

പുണെ: ശാന്താഭായി പവാറിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചതോടെ വിവിധയിടങ്ങളിൽ നിന്ന് അനുമോദനവും ഒപ്പം സഹായവും ഈ എൺപത്തഞ്ചുകാരിയെ തേടിയെത്തുകയാണ്. കൊറോണവ്യാപനവും തുടർന്നുണ്ടായ ലോക്ക്ഡൗണും കാരണം അനാഥരായ കുട്ടികളുൾപ്പെടെയുള്ള കുടുംബത്തിന്റെ അതിജീവനം വഴിമുട്ടിയ സന്ദർഭത്തിലാണ് ശാന്താഭായി പവാറിന്റെ വീഡിയോ വൈറലായത്. മഹാരാഷ്ട്രയിലെ പുണെ സ്വദേശിയാണ് ശാന്താഭായി. നഗരത്തിലെ തെരുവുകളിൽ കുറുവടിയുപയോഗിച്ച് പ്രകടനം നടത്തിയാണ് ഇവർ കുടുംബം പട്ടിണിയാകാതെ ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത്. സിനിമകളിലും മറ്റും നാം കണ്ടു പരിചയിച്ച വടി ചുഴറ്റിയുള്ള പ്രകടനം വളരെ ലാഘവത്തോടെയും ഏറെ മികവോടെയുമാണ് ചെയ്യുന്നത്. ഈ പ്രായത്തിലും ഇത്ര ചുറുചുറുക്കോ എന്ന് തോന്നും ശാന്താഭായിയുടെ പ്രകടനം കണ്ടാൽ. രണ്ടു ലക്ഷത്തിലേറെ പേരാണ് എഎൻഐ വെള്ളിയാഴ്ച ട്വിറ്ററിലൂടെ ഷെയർ ചെയ്ത വീഡിയോ ഇതുവരെ കണ്ടത്. വീഡിയോ കണ്ട് ബോളിവുഡ് താരം റിതേഷ് മുഖർജിയുൾപ്പെടെ നിരവധി പേരാണ് അഭിനന്ദനങ്ങൾക്കൊപ്പം പണമുൾപ്പെടെയുള്ള സഹായങ്ങളുമായെത്തിയത്. പോരാളി മുത്തശ്ശി(warrior aaji) എന്നാണ് റിതേഷ് മുഖർജി ശാന്താഭായിയെ വിശേഷിപ്പിച്ചത്. സഹായവാഗ്ദാനവുമായി ഇദ്ദേഹം പോരാളി മുത്തശ്ശിയെ സമീപിക്കുകയും ചെയ്തു. എട്ടുവയസ് മുതലാണ് ശാന്താഭായി ഈ വിദ്യ അഭ്യസിച്ചതെന്നും ലോക്ക്ഡൗണിന്റെ കാലമല്ലായിരുന്നെങ്കിൽ കുറേയേറെ സ്ഥലങ്ങളിൽ ഇവർക്ക് പ്രകടനം നടത്താൻ സാധിക്കുമായിരുന്നുവെന്നും റിതേഷ് മുഖർജി പറഞ്ഞു. #WATCH 85-year-old Shantabai Pawar performs Lathi Kathi on streets of Pune to earn a livelihood. She says, "Im doing it since I was 8. My father taught me to work hard. People mostly remain indoors due to #COVID, so I clang utensil to alert them when I perform." #Maharashtra pic.twitter.com/NCI7kcbKxT — ANI (@ANI) July 24, 2020 എന്തായാലും ഈ പ്രായത്തിലും ഒരു പാട് വയറുകൾ നിറയ്ക്കാൻ ഇത്തരമൊരു പ്രകടനവുമായി തെരുവിലേക്കിറങ്ങിയ ശാന്താഭായിയെ തേടി സഹായം പ്രവഹിക്കുകയാണ്. വീഡിയോ കണ്ട് നിരവധി പേർ സഹായവുമായെത്തിയെന്ന് ഇവരുടെ കുടുംബാംഗം വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3hxaVxl
via IFTTT