Breaking

Saturday, July 25, 2020

ഉത്തര കൊറിയക്ക് 10 ലക്ഷം ഡോളറിന്റെ വൈദ്യ സഹായം നല്‍കി ഇന്ത്യ

ന്യൂഡൽഹി: ഉത്തര കൊറിയക്ക് ഇന്ത്യ 10 ലക്ഷം ഡോളറിന്റെ മെഡിക്കൽ സഹായം നൽകി. ലോകാരോഗ്യ സംഘടനയുടെ അഭ്യർത്ഥന മാനിച്ചാണിതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മരുന്നുകൾ അടക്കമുള്ളവയുടെ ക്ഷാമം കണക്കിലെടുത്താണ് ഇന്ത്യ സഹായം എത്തിച്ചത്.ക്ഷയ രോഗ പ്രതിരോധ മരുന്നുകളുടെ രൂപത്തിൽ പത്ത് ലക്ഷം യുഎസ് ഡോളറിന്റെസഹായം നൽകാൻ തീരുമാനിച്ചു. ഉത്തര കൊറിയയിൽ ലോകാരോഗ്യ സംഘടന നടപ്പിലാക്കുന്ന ക്ഷയരോഗം തടയുന്നതിനുള്ള വിപുലമായ പരിപാടിയുടെ ഭാഗമായിട്ടാണ് ഇന്ത്യ സഹായം എത്തിച്ചത്. ലോകാരോഗ്യ സംഘടന പ്രതിനിധിയുടെ സാന്നിധ്യത്തിൽ ഉത്തരകൊറിയയിലെ ഇന്ത്യൻ അംബാസിഡർ അതുൽ മൽഹാരി ഗോത്സുർവെയാണ് സഹായം കൈമാറിയത്. Content Highligts:India extends medical assistance worth about USD 1 million to North Korea


from mathrubhumi.latestnews.rssfeed https://ift.tt/2EbVkos
via IFTTT