തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ വീണ്ടും ആത്മഹത്യാശ്രമം. കോവിഡ് നീരീക്ഷണത്തിൽ കഴിഞ്ഞ രോഗിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കൊല്ലം സ്വദേശിയായ 52 കാരനാണ് തൂങ്ങിമരിക്കാൻ ശ്രമം നടത്തിയത്. മരത്തിൽനിന്ന് വീണ് പരിക്കേറ്റതിനേ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. കോവിഡ് സംശയത്തെത്തുടർന്ന് നീരീക്ഷണത്തിലാക്കുകയായിരുന്നു. ഇന്ന് രാവിലെ ആരോഗ്യപ്രവർത്തകരെത്തിയപ്പോഴാണ് ആത്മഹത്യാശ്രമം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമാണ്. നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽരണ്ട് പേർആത്മഹത്യ ചെയ്ത സംഭവമുണ്ടായി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: Another man under COVID-19 observation at Thiruvananthapuram Medical College Medical College commits suicide
from mathrubhumi.latestnews.rssfeed https://ift.tt/32n3Mvl
via
IFTTT