Breaking

Thursday, July 16, 2020

പ്രതിഫലം കുറയ്ക്കാമെന്ന് അഭിനേതാക്കൾ; ശതമാനക്കണക്കുകൾ വേണ്ട

കൊച്ചി: പ്രതിഫല വിഷയത്തിലും പുതിയ സിനിമകളുടെ കാര്യത്തിലും നിലപാട് വ്യക്തമാക്കി അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'. പ്രതിഫലം കുറയ്ക്കുന്ന കാര്യത്തിൽ ശതമാനക്കണക്കുകൾ വേണ്ടെന്നും സിനിമയുടെ സാഹചര്യംനോക്കി നിർമാതാവിനും അഭിനേതാവിനും അക്കാര്യം തീരുമാനിക്കാമെന്നുമാണ് 'അമ്മ' പറയുന്നത്. റിലീസ് സംബന്ധിച്ച കാര്യങ്ങൾ എല്ലാവരുടെയും അഭിപ്രായങ്ങളനുസരിച്ച് ചെയ്യാം. എന്നാൽ, അതിൽ അഭിനയിക്കുന്നതിൽ വിലക്കേർപ്പെടുത്താനാകില്ലെന്നും സംഘടന പറയുന്നു. നിലപാട് വ്യക്തമാക്കി അമ്മ നിർമാതാക്കളുടെ അസോസിയേഷന് കത്തയച്ചു. അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രതിഫലം പകുതിയായി കുറയ്ക്കണമെന്നായിരുന്നു നിർമാതാക്കളുടെ ആവശ്യം. അത്തരമൊരു ശതമാനക്കണക്കിന്റെ ആവശ്യമില്ലെന്നാണ് 'അമ്മ'യുടെ എക്സിക്യുട്ടീവ് യോഗത്തിൽ ഉയർന്ന അഭിപ്രായം. എന്നാൽ, സാഹചര്യം മനസ്സിലാക്കി സിനിമയുടെ തിരിച്ചുവരവിന് എത്രമേൽ സഹകരിക്കാനും അംഗങ്ങൾ തയ്യാറാകണമെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ചിത്രീകരണം പൂർത്തിയായതും പൂർത്തിയാകാറായതുമായ 66 സിനിമകളുടെ റിലീസിനു ശേഷംമതി പുതിയ സിനിമകളെന്നാണ് നിർമാതാക്കളുടെ അസോസിയേഷൻ പറയുന്നത്. എന്നാൽ, അതിന്റെപേരിൽ പുതിയ സിനിമകളിൽ അഭിനയിക്കുന്നതിൽനിന്ന് അംഗങ്ങളെ വിലക്കാനാകില്ല. അഭിനേതാക്കളുടെ ഫോൺ നമ്പർ കൈമാറുന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്നും 'അമ്മ' അയച്ച കത്തിൽ പറയുന്നു. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിന്റെ പശ്ചാത്തലത്തിലാണിത്. Content Highlights:Malayalam Cinema actors ready to decrease Remuneration, AMMA meeting, covid 19 Pandemic, Lockdowncrisis


from mathrubhumi.latestnews.rssfeed https://ift.tt/2Ov6IxS
via IFTTT