Breaking

Tuesday, July 7, 2020

സ്വര്‍ണക്കടത്ത് കത്തിപ്പടരുന്നു; എം. ശിവശങ്കര്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തെറിച്ചു

തിരുവനന്തപുരം:ഡിപ്ലോമാറ്റിക് ലഗേജ് സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായതോടെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി. മീർ മുഹമ്മദ് ഐ.എ.എസ്സിനാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകിയിരിക്കുന്നത്. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും ഐടി സെക്രട്ടറി സ്ഥാനത്ത് ശിവശങ്കർ തുടരും. മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്നാഥ്ബെഹ്റയുമായി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ശിവശങ്കറിനെ മാറ്റിക്കൊണ്ടുള്ള തീരുമാനം വന്നത്. ഐടി സെക്രട്ടറിയെന്ന നിലയിലാണ് ഇതേ വകുപ്പിൽ ക്രിമിനൽ പശ്ചാത്തലമുള്ള സ്വപ്ന സുരേഷ് നിയമനം നേടിയത്. സ്വർണക്കടത്തുകാരുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന പ്രതിപക്ഷ ആരോപണം ശക്തമായതോടെ അദ്ദേഹത്തെ നീക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. സ്പ്രിംക്ലർ വിവാദത്തിൽ തുടങ്ങി സ്വർണക്കടത്തിലെത്തി നിൽക്കുമ്പോൾ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ് ശിവശങ്കർ. സ്പ്രിംക്ലർ വിവാദമുണ്ടായപ്പോൾ മന്ത്രിസഭയോ നിയമവകുപ്പോ അറിയേണ്ടതില്ല. സ്വന്തം നിലയ്ക്കാണ് കരാർ നൽകിയത് എന്നായിരുന്നു ശിവശങ്കർ ചാനലുകൾക്ക് അഭിമുഖം നൽകി പറഞ്ഞത്.


from mathrubhumi.latestnews.rssfeed https://ift.tt/2O15Osv
via IFTTT