Breaking

Tuesday, July 7, 2020

ചൈനീസ് വിദേശകാര്യമന്ത്രിയുമായി ഡോവല്‍ സംസാരിച്ചത് രണ്ടുമണിക്കൂര്‍, ചൈനീസ് പിന്മാറ്റം ഇങ്ങനെ

ന്യൂഡൽഹി: ഗൽവാനിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറിയത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ സംഭാഷണങ്ങളെ തുടർന്നെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ 8.45നാണ് ഇരുവരും തമ്മിലുള്ള ചർച്ച നിശ്ചയിച്ചുകൊണ്ട് കരസേനാ മേധാവി പ്രതിരോധമന്ത്രിക്ക് ഫോൺ ചെയ്യുന്നത്. തുടർന്ന് ഡോവലും വാങ് യിയും തമ്മിൽ വീഡിയോ കോൺഫറൻസ് മുഖേനെ സംഭാഷണങ്ങൾ ആരംഭിച്ചു. ഇത് രണ്ടുമണിക്കൂറോളം നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ടുകൾ. ചർച്ചയിൽ പലകാര്യങ്ങളിലും ചൈന നിലപാടിൽ അയവ് വരുത്താൻ തയ്യാറായി എന്നാണ് വിവരം. 1,597 കിലോമീറ്റർ വരുന്ന ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിങ് സുഗമമായി നടന്നാൽ മാത്രമേ അവിടെ സമാധാനം ഉണ്ടാവുകയുള്ളൂവെന്ന് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രിയോട് വ്യക്തമായി പറഞ്ഞു. തുടർന്ന നടന്ന പല വാദപ്രതിവാദങ്ങൾക്ക് ശേഷം പല മേഖലകളിൽ നിന്നും പിൻവാങ്ങാമെന്ന ആവശ്യം ചൈന അംഗീകരിക്കുകയും ചെയ്തു. അതേസമയം പാംഗോങ്ങിലെ ഇന്ത്യയുടെ പട്രോളിങ് ചൈന തടസ്സപ്പെടുത്തുമോ ഇല്ലയോ എന്നതാകും ഇരുവരും തമ്മിൽ നടന്ന ചർച്ചയുടെ ജയപരാജയങ്ങൾ നിർണയിക്കുക. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങൾക്ക് ശേഷമാണ് ഗൽവാനിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ചൈനീസ് സൈന്യം പിൻവാങ്ങിയത്. ഗൽവാൻ താഴ്വര, ഫിംഗർ 4, പാംഗോങ് തടാകം തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ചൈന കിലോമീറ്ററുകളോളം പിന്മാറിയത്. അതേസമയം ലഡാക്കിലെ സൈനിക വിന്യാസം ഇന്ത്യ ഉടൻ പിൻവലിക്കില്ലെന്നാണ് സൂചന. ഇരുഭാഗത്തുനിന്നും തർക്കങ്ങൾ പരിഹരിച്ചതിന് ശേഷം മാത്രമേ സൈനികരെയും ആയുധങ്ങളും ഇന്ത്യ പിൻവലിക്കൂ. Content Highlights:The backstory of the PLA's pullback in Ladakh


from mathrubhumi.latestnews.rssfeed https://ift.tt/2VSQkLk
via IFTTT