Breaking

Tuesday, July 7, 2020

ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയ വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്ന് യു.എസ്.

വാഷിങ്ടൺ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറിയാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് അമേരിക്ക. യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റം എൻഫോഴ്സ്മെന്റ്(ഐ.എസ്.ഇ.) ആണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പഠനത്തിനായി നോൺ ഇമിഗ്രന്റ് എഫ്-1, എം-1 വിസകളിൽ അമേരിക്കയിലെത്തിയ വിദ്യാർഥികളെയാണ് ഈ നടപടി ബാധിക്കുക. പ്രവർത്തനം പൂർണമായും ഓൺലൈനിലേക്ക് മാറ്റിയ സ്കൂളുകളിൽ പഠിക്കുന്ന, നോൺ ഇമിഗ്രന്റ് എഫ്-1, എം-1 വിദ്യാർഥികൾ ഫുൾ ഓൺലൈൻ കോഴ്സുകൾ തിരഞ്ഞെടുത്ത് യു.എസിൽ തുടരരുതെന്നാണ് ഐ.എസ്.ഇയുടെ നിർദേശം. ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റിയ കോഴ്സുകൾ തിരഞ്ഞെടുത്ത വിദ്യാർഥികൾ രാജ്യം വിടണം. അല്ലാത്തപക്ഷം, അധ്യാപകർ നേരിട്ട് ക്ലാസ് എടുക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നതും നിയമവിധേയവുമായ മറ്റു സ്കൂളുകൾ കണ്ടെത്തണം. അല്ലാത്തപക്ഷം പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഐ.സി.ഇ. വ്യക്തമാക്കുന്നു. content highlights: foreign students whose class moved online should depart country says us


from mathrubhumi.latestnews.rssfeed https://ift.tt/3iFi7Zs
via IFTTT