Breaking

Tuesday, July 7, 2020

'സ്വപ്ന'ലോകത്തെ ചുരുളഴിയുന്നു; സ്വര്‍ണം അയച്ചത് ഫാസില്‍, പുറത്തെത്തിക്കുന്നത് സ്വപ്‌ന

തിരുവനന്തപുരം/കൊച്ചി: വിമാനത്താവളത്തിൽ എത്തുന്ന സ്വർണം പുറത്തെത്തിക്കുന്നത് സ്വപ്ന സുരേഷ്. സരിത്ത് വിമാനത്താവളത്തിൽനിന്ന് കൈപ്പറ്റുന്ന ഡിപ്ലോമാറ്റിക് ബാഗേജുകളിലെ സ്വർണം പുറത്തെത്തിക്കലായിരുന്നു സ്വപ്നയുടെ ചുമതല. ഇവർ ആർക്കെല്ലാമാണ് സ്വർണം കടത്തിയതെന്ന് കസ്റ്റംസ് സംഘം വിശദമായി അന്വേഷിച്ചുവരികയാണ്. ദുബായിലെ വ്യാപാരിയായ ഫാസിലാണ് യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഭക്ഷണസാധനമെന്ന പേരിലാണ് ബാഗേജ് അയച്ചത്. എന്നാൽ പുറത്തുനിന്നുള്ള ഒരാൾ എങ്ങനെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകൾ പാക്ക് ചെയ്ത് അയക്കുക എന്ന ചോദ്യവും ബാക്കിനിൽക്കുന്നു. ഇതുസംബന്ധിച്ച് ദുബായ് കേന്ദ്രീകരിച്ച് കസ്റ്റംസ് സംഘം വിവരങ്ങൾ തേടുന്നതായാണ് സൂചന. അതേസമയം, കൊച്ചിയിൽ ചൊവ്വാഴ്ച കസ്റ്റംസ് കമ്മീഷണർ വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കും. കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും ചൊവ്വാഴ്ചയ്ക്കകം തീരുമാനമാകുമെന്ന് ചില ഉന്നത കസ്റ്റംസ് വൃത്തങ്ങൾ സൂചന നൽകിയിരുന്നു. Content Highlights:swapna suresh gold smuggling case


from mathrubhumi.latestnews.rssfeed https://ift.tt/2ZInm2a
via IFTTT