Breaking

Tuesday, July 14, 2020

ശ്രദ്ധിച്ചില്ലെങ്കിൽ കോവിഡ് മഹാമാരി കൂടുതല്‍ വഷളാകും- ലോകാരോഗ്യ സംഘടന

ജനീവ: കൃത്യമായ ആരോഗ്യ സംരക്ഷണ മുൻകരുതലുകൾ പാലിക്കുന്നതിൽ രാജ്യങ്ങൾ പരാജയപ്പെട്ടാൽ കോവിഡ് മഹാമാരി കൂടുതൽ വഷളാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അടിസ്ഥാന കാര്യങ്ങൾ പോലും പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ കൂടുതൽ വഷളാകുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് പോകുന്നതെന്നും വൈറസ് ഇപ്പോഴും പൊതുശത്രുവായി തുടരുകയാണെന്നും ഗബ്രിയേസസ് പറഞ്ഞു. ഞായറാഴ്ച റിപ്പോർട്ട് ചെയ്ത 230,000 പുതിയ കേസുകളിൽ 80 ശതമാനവും 10 രാജ്യങ്ങളിൽ നിന്നുള്ളവയാണെന്നും ഇതിൽ 50 ശതമാനം കേവലം രണ്ട് രാജ്യങ്ങളിൽ നിന്നുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിലെ ചില സ്ഥലങ്ങളിൽ പരിമിതമായതോ ഭൂമിശാസ്ത്രപരമോ ആയ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് ഡബ്ലു.എച്ച്.ഒ എമർജൻസീസ്വിഭാഗം തലവൻ മൈക്ക് റയാൻ പറഞ്ഞു. ഇത് പ്രത്യേക പ്രദേശങ്ങളിൽ രോഗം പടരുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്കൂളുകൾ തുറക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. ലോകത്ത് 1.30 കോടിയിലധികം ആളുകൾക്കാണ് കോവിഡ് രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലുമാണ് രോഗം ഏറ്റവും മോശമായി ബാധിച്ചത്. Content Highlights: Coronavirus crisis may get worse, worse and worse, WHO warns


from mathrubhumi.latestnews.rssfeed https://ift.tt/2WgATNc
via IFTTT