Breaking

Tuesday, July 14, 2020

ആറുകോടി വാഴേങ്കടയിലെ ബാർബർ തൊഴിലാളിക്ക്

ആലിപ്പറമ്പ് : കേരള സർക്കാരിന്റെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ആറുകോടി രൂപ പെരിന്തൽമണ്ണ ആലിപ്പറമ്പ് വാഴേങ്കട കളത്തിൽകുണ്ട് കളത്തിൽ സുബൈറിന് (35). നറുക്കെടുപ്പ് ജൂൺ 26-നായിരുന്നു. ഫലം വന്നെങ്കിലും സമ്മാനാർഹനെ കണ്ടെത്തിയിരുന്നില്ല. ചെർപ്പുളശ്ശേരി തൂത ഭഗവതീക്ഷേത്രത്തിനു സമീപം തെക്കുംമുറി കല്ലാംപറമ്പിൽ സുഭാഷ് ചന്ദ്രബോസ് നടത്തുന്ന ഭഗവതി ലോട്ടറി ഏജൻസിയിൽനിന്നാണ് ബാർബർ തൊഴിലാളിയായ സുബൈർ ടിക്കെറ്റെടുത്തത്. ടിക്കറ്റ് മണ്ണാർക്കാട്ടെ ആക്സിസ് ബാങ്ക് ശാഖയിൽ നൽകി. കളത്തിൽ മുഹമ്മദിന്റെയും നബീസയുടെയും മകനാണ് സുബൈർ. ഭാര്യ ഉമയ്യയും ഒന്നരവയസ്സുള്ള കുട്ടിയുമടങ്ങുന്നതാണ് കുടുംബം.


from mathrubhumi.latestnews.rssfeed https://ift.tt/2Cx2vXw
via IFTTT