ലഖ്നൗ: ഉത്തർപ്രദേശിലെ കോവിഡ് 19 ഹെൽപ്ലൈനിലെ പകുതിയോളം ജീവനക്കാർക്കും കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് 19 അടിയന്തര സേവനം തകരാറിലായി. പരിശീലനം ലഭിച്ചവരെ പെട്ടന്ന് കണ്ടെത്താൻ കഴിയാതെ വന്നതോടെ സേവനം തടസ്സപ്പെടുമെന്ന സ്ഥിതിയിലായി.ഒടുവിൽ സാങ്കേതിക വിദഗ്ധരിൽ ഒരാൾ ആശുപത്രിയിൽ നിന്ന് ജോലി ചെയ്യാൻ സന്നദ്ധനായി മുന്നോട്ടുവന്നതോടെയാണ് പ്രശ്നത്തിന് താല്ക്കാലിക പരിഹാരമായത്. ഒരുദിവസം ഏകദേശം 75,000 കോളുകൾ എത്തുന്ന ഹെൽപ്ലൈൻ സേവനം സംസ്ഥാനം അഭിമുഖീകരിക്കുന്ന വെല്ലുവിളിയെ നേരിടാൻ പോലീസിന് അത്യാവശ്യമാണ്. ഏകദേശം ജൂൺ 23 മുതലാണ് ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഹെൽപ്ലൈൻ സേവനം തകരാറിലാകുന്നത്. ജൂൺ 20 ന്ഹെൽപ് ലൈനിൽ ജോലി ചെയ്യുന്ന ലഖ്നൗവിലെ 10 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രണ്ടുദിവസത്തിനുള്ളിൽ ഗാസിയാബാദിലെ 11 പേരും അസുഖബാധിതരായി. ഇതോടെ ഹെൽപ് ലൈൻ സേവനം അടച്ചുപൂട്ടേണ്ട ഘട്ടത്തിലെത്തി. ഈ സാഹചര്യത്തിലാണ്സേവനം തടസ്സപ്പെടാതിരിക്കാൻആശുപത്രിയിൽ നിന്ന് ജോലി ചെയ്യാൻ സന്നദ്ധനാണെന്ന് ഡേറ്റാ അഡ്മിനിസ്ട്രേറ്ററായ ബ്രിജേഷ് ഗുപ്ത് അറിയിക്കുന്നത്. ഇയാൾക്ക് ജൂൺ 20-നാണ് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. സെർവറിന്റെ റിമോട്ട് ആക്സസ് ലഭ്യമായതോടെ ലാപ്ടോപ്പ് ഉപയോഗിച്ച് ബ്രിജേഷ് ആശുപത്രിക്കിടക്കയിൽ ഇരുന്നുകൊണ്ട് മുഴുവൻ സമയ ജോലിയിൽ പ്രവേശിച്ചു. ഹെൽപ് ലൈനിനെത്തുന്ന കോളുകൾ യുപിയുടെ മറ്റുഭാഗങ്ങളിലേക്ക് വഴിതിരിച്ചുവിടുകയാണ് ചെയ്യുകയാണ് ബ്രിജേഷ് ചെയ്തത്. പിന്നീട് മറ്റ് ജോലിക്കാരെ എത്തിച്ച്48 മണിക്കൂറിനുളളിൽ സേവനം പൂർവസ്ഥിതിയിലാക്കി. Content Highlights:UP helpline team down with Covid
from mathrubhumi.latestnews.rssfeed https://ift.tt/3j1RLBm
via
IFTTT