ജയ്പുർ: സർക്കാരിനെ അട്ടിമറിയ്ക്കാനുള്ള ഗൂഢാലോചനയും വീഴാതെ പിടിച്ചുനിൽക്കാനുള്ള സർക്കാരിന്റെ മറുതന്ത്രത്തിനുമിടയിൽ ഭരണപക്ഷ എംഎൽഎമാരെ കൂളാക്കാൻ വിവിധ പരിപാടികളാണ് രാജസ്ഥാനിൽ ശനിയാഴ്ച ഒരുങ്ങിയത്. ജയ്പൂരിലെ ആഡംബര ഹോട്ടലിൽ തങ്ങുന്ന എംഎൽഎമാർ സിനിമ, യോഗ, കുക്കിങ് ക്ലാസുകൾ തുടങ്ങി വിവിധ പരിപാടികളിൽ മുഴുകിയിരിക്കുകയാണ്. രാജസ്ഥാനിൽ ഉളവായിരിക്കുന്ന താത്ക്കാലിക രാഷ്ട്രീയ അനിശ്ചിതത്വം എംഎൽഎമാരെ കൂടുതൽ ആശയക്കുഴപ്പങ്ങളിലേക്ക് വഴിതിരിച്ച് വിടാതിരിക്കാനുള്ള ഗഹലോത്തിന്റെ ശ്രമങ്ങളാണിവ. ഗഹ് ലോത്ത് പക്ഷത്തിലെ ചില എംഎൽമാർ ഹൗസി ഗെയിം കളിച്ചാണ് സമയം നീക്കിയത്. ബിങ്കോ എന്നും അറിയപ്പെടുന്നസംഖ്യകളുപയോഗിച്ച് കളിക്കുന്ന ഗെയിമാണിത്. ഗെയിമിൽ വിജയിയായതാവട്ടെ ജോഗീന്ദർ സിങ് അവാനയും. കഴിഞ്ഞ കൊല്ലം സെപ്റ്റംബറിൽ ബിഎസ്പിയിൽ നിന്ന് കോൺഗ്രസിലേക്ക് ചാടി ഗഹ് ലോത്ത് സർക്കാരിനെ പിടിച്ചു നിർത്താൻ സഹായിച്ച ആറ് എംഎൽഎമാരിൽ പ്രമുഖനാണ് അവാന. സംഖ്യകളുടെ തന്നെ കളിയായതിനാൽ, ഭൂരിപക്ഷം തെളിയിക്കുന്ന വോട്ടെടുപ്പ് അനിവാര്യമായിത്തീർന്നാൽ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുന്നതിൽ നിന്ന് തങ്ങളുടെ എംഎൽഎമാരെ വിലക്കാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിഎസ്പി എന്നാണ് വാർത്ത. ആടിയുലഞ്ഞ് നിൽക്കുന്നതിനിടെ രണ്ട് ബിടിപി എംഎൽഎമാരുടെ പിന്തുണ ഗഹ് ലോത്ത് സർക്കാർ ശനിയാഴ്ച ഉറപ്പാക്കി. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും അദ്ദേഹത്തിന്റെ 18 വിശ്വസ്തരും സർക്കാരിനെതിരെ തിരിഞ്ഞതോടെ രാജസ്ഥാനിൽ ഉണ്ടായ താത്ക്കാലികരാഷ്ട്രീയ അനിശ്ചിതത്വം തരണം ചെയ്യാനുള്ള ശ്രമങ്ങൾ ഭരണപക്ഷവും സർക്കാരിനെവീഴ്ത്താൻ വിമതപക്ഷവും പ്രതിപക്ഷവും തന്ത്രങ്ങളുടെ പണിപ്പുരയിലാണ്. 200 അംഗങ്ങളുള്ള നിയമസഭയിൽ 107 കോൺഗ്രസ് എംഎൽഎമാരാണുള്ളത്. ഇതിൽ ഇതിൽ സച്ചിൻ ഉൾപ്പടെ 19 വിമതരാണ് സർക്കാരിന് വെല്ലുവിളി സൃഷ്ടിച്ചത്. സ്വതന്ത്രരുടേയും സഖ്യകക്ഷികളുടേയും അടക്കം 109 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് സർക്കാരിന്റെ നിലവിലെ അവകാശവാദം.
from mathrubhumi.latestnews.rssfeed https://ift.tt/39h9iRt
via
IFTTT