വാഷിങ്ടൺ: ലോകത്താകമാനമായി കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ട് 600,345 ആയി. ആകെ രോഗബാധിതരുടെ എണ്ണം ഒന്നര കോടിയോളമായി. ഇതിൽ 80 ലക്ഷത്തോളം പേർ രോഗമുക്തി നേടിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം തുടർച്ചയായ രണ്ടാം ദിവസവും ആഗോള കൊറോണ വൈറസ് കേസുകളിൽ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,848 പേർക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. യുഎസ്, ബ്രസീൽ, ഇന്ത്യ, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വൻവർധനവ് രേഖപ്പെടുത്തിയതിനെ തുടർന്നാണിത്. യുഎസിൽ 813 ഉം ബ്രസീലിൽ 885 ഉം ആളുകൾ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ശനിയാഴ്ചയിലെ റിപ്പോർട്ടനുസരിച്ച് 671 പേരാണ് ഇന്ത്യയിൽ മരിച്ചത്. 38 ലക്ഷത്തിലധികം കോവിഡ് ബാധിതരുള്ള യുഎസിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. രണ്ടാമതുള്ള ബ്രസീലിൽ 20 ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10 ലക്ഷത്തിലധികം രോഗികളുള്ള ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ഇതിനിടെ കൊറോണ വൈറസ് തന്റെ രാജ്യത്ത് വ്യാപിക്കുന്നത് തടയാൻ ഉപയോഗിച്ച ലോക്ക്ഡൗൺ നടപടികളെ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ അപലപിച്ചു, ഈ നടപടികൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കൊല്ലുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരി മൂലം ബ്രസീലിന്റെ സമ്പദ് വ്യവസ്ഥ ഈ വർഷം 6.4 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. Content Highlights:Worldwide coronavirus death toll surpasses 600,000
from mathrubhumi.latestnews.rssfeed https://ift.tt/3jmUBRI
via
IFTTT