മുംബെെ: ഹിന്ദി സിനിമയിലെ മുതർന്ന താരം ജഗ്ദീപ് (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്ന് വിശ്രമത്തിലായിരുന്നു.ഷോലെ, അന്താസ്അപ്ന അപ്നാ, സൂർമ ഭോപാലി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്.ഹാസ്യവേഷങ്ങളിലാണ് ഏറെയുംതിളങ്ങിയത്. സൂർമ ഭോപാലി സംവിധാനം ചെയ്തത് ജഗ്ദീപ് തന്നെയായിരുന്നു. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, രേഖ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. ഒൻപതാം വയസ്സിൽ ബാലതാരമായാണ് ജഗ്ദീപ് സിനിമയിലെത്തിയത്. ബി.ആർ ചോപ്രയുടെ അഫ്സാന ആയിരുന്നു ആദ്യ ചിത്രം. അത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി അവസരങ്ങൾ ജഗ്ദീപിനെ തേടിയെത്തി. സയിദ് ഇഷ്തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് യഥാർഥ നാമം. ബോളിവുഡ് താരം ജാവേദ് ജഫ്രിയുടേയും മിനി സ്ക്രീൻ ഡയറക്ടർ നവേദ് ജഫ്രിയുടേയും പിതാവാണ്. ബീഗം ജഫ്രിയാണ് ഭാര്യ. അബ് ദില്ലി ദൂർ നഹി, മുന്ന, ആർ പാർ, ദൊ ബീഗ സമീൻ തുടങ്ങി നാന്നൂറിലേറെ സിനിമകളിൽ വേഷമിട്ടു. അഞ്ച് സിനിമകളിൽനായകനായി. റൂമി ജഫ്രിയുടെ സംവിധാനത്തിൽ അക്ഷയ് ഖന്നയും ശ്രീയ ശരണും പ്രധാന കഥാപാത്രങ്ങളായ 2012ൽ റിലീസ് ചെയ്ത ഗലി ഗലി ചോർ ഹൈയിലാണ്ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഐഫയുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയിട്ടുണ്ട്. അജയ് ദേവ്ഗൺ, ജോണി ലിവർ, ഹൻസാൽ മെഹ്ത തുടങ്ങിയവർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. My first film & the first time I ever faced the camera, was in the film #yehrishtanatoote with the legend himself #Jagdeep bhai. We will miss you...May his soul rest in peace 🙏🏽 Our prayers & deepest condolences to the family. pic.twitter.com/uhBjYSZdVe — Johny Lever (@iamjohnylever) July 8, 2020 Heard the sad news of Jagdeep Saab's demise. Always enjoyed watching him on screen. He brought so much joy to the audience. My deepest condolences to Jaaved and all members of the family. Prayers for Jagdeep Saab's soul🙏 — Ajay Devgn (@ajaydevgn) July 8, 2020 Content Highlights:Jagdeep veteran actor passed away in Mumbai, Soorma Bhopali, Sholay Movies
from mathrubhumi.latestnews.rssfeed https://ift.tt/2W2GqXE
via
IFTTT