Breaking

Thursday, July 16, 2020

സ്വര്‍ണക്കടത്തിനായി സമാഹരിച്ചത് എട്ട് കോടി; സ്വപ്‌നയ്ക്കും സരിത്തിനും കമ്മീഷനായി ഏഴ് ലക്ഷം

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറത്തെ ജ്വല്ലറി ഉടമ കസ്റ്റഡിയിൽ. കേസിൽ അറസ്റ്റിലായ പ്രതികൾ കടത്തികൊണ്ടുവന്ന സ്വർണം വാങ്ങിയത് ഇദ്ദേഹമാണെന്നാണ് കണ്ടെത്തൽ. മലപ്പുറത്തെ എസ്എസ് ജ്വല്ലറി ഉടമയെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ദുബായിൽ നിന്ന് സ്വർണക്കടത്ത് സംഘം സ്വർണം എത്തിച്ചത് ജ്വല്ലറികൾക്ക് വിൽക്കാനാണ്. സ്വർണക്കടത്തിനായി സമാഹരിച്ചത് എട്ട് കോടിരൂപയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. റമീസ്, ജലാൽ, ഹംജത് അലി ,സന്ദീപ് എന്നിവരാണ് പണം സമാഹരിച്ചത്. ഇതിൽ ജലാൽ ആണ് ജ്വല്ലറികളുമായി ചേർന്ന് കരാറുണ്ടാക്കിയത്. സ്വർണക്കടത്തിന് പണം മുടക്കിയവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വർണക്കടത്തിലൂടെ സ്വപ്നയ്ക്കും സരിത്തിനും കമ്മീഷനായി ലഭിച്ചത് ഏഴ് ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ടുകൾ. Content Highlight: Gold smuggling case: Jewelry owner in custody:


from mathrubhumi.latestnews.rssfeed https://ift.tt/32li7rU
via IFTTT