ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോതിനെ ബഹുജൻ സമാജ് വാദി പാർട്ടിയിലെ എംഎൽഎമാർ കോൺഗ്രസിൽ ചേർന്നത് എങ്ങനെയെന്ന് ഓർമിപ്പിച്ച് മുൻമന്ത്രി രമേശ് മീണ. സച്ചിൻ പൈലറ്റ് ബിജെപിയുമായി ബന്ധപ്പെട്ട് കുതിരക്കച്ചവടം നടത്താൻ ശ്രമിച്ചെന്ന് ഗെഹ് ലോത് തുടർച്ചയായി ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് പഴയകാര്യങ്ങൾ ഓർമിപ്പിച്ച് പൈലറ്റിന്റെ വിശ്വസ്തൻ രമേശ് മീണ രംഗത്തെത്തിയത്. ബിഎസ്പി വിട്ട് കോൺഗ്രസിലെത്തിയ രമേശ് മീണയെ കഴിഞ്ഞ ദിവസമാണ് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയത്. കോടികളുടെ ഇടപാടുകളെ കുറിച്ചുള്ള സംഭാഷണം നടന്നുവെന്ന് ഇന്ന് അവർ പറയുന്നു. മുഖ്യമന്ത്രിയോട് ഒരു കാര്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഞാൻ കോൺഗ്രസിൽ ചേർന്നപ്പോൾ എനിക്ക് എത്രരൂപയാണ് നൽകിയത്? സത്യം പറയണം. രമേശ് പറഞ്ഞു. ബിഎസ്പി എംഎൽഎമാർ രണ്ടു തവണ തങ്ങളുടെ പാർട്ടി വിട്ട് കോൺഗ്രസുമായി ലയിച്ചിരുന്നു. ഗെഹ് ലോതിന്റെ നിർദേശപ്രകാരമാണ് രണ്ടുതവണയും ബിഎസ്പി വിട്ട് എംഎൽഎമാർ കോൺഗ്രസിലെത്തിയത്. ഗെഹ്ലോതിന്റെ ആദ്യ ഭരണകാലത്ത് നാല് ബിഎസ്പി നിയമസഭാംഗങ്ങളെ കോൺഗ്രസിലേക്ക് കൊണ്ടുവന്നു. രണ്ടാമൂഴത്തിൽ അടുത്ത ആറുപേരേയും. കഴിഞ്ഞ സെപ്റ്റംബറിലാണ് ആറ് ബിഎസ്പി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നത്. ഇത് മായാവതിയെ രോഷാകുലയാക്കി. കോൺഗ്രസ് ബിഎസ്പി എംഎൽഎമാരെ വിലയ്ക്ക്വാങ്ങുന്നതായി ആരോപിച്ച് നിവരവധി ട്വീറ്റുകളാണ് മായാവതി പോസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ആളുകൾ അശോക് ഗെഹ് ലോതിനെ ഒരു മാജിക്കുകാരനായാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹം ഞങ്ങൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അത് ശരിവെക്കുന്നുണ്ട്. മജീഷ്യൻമാർക്ക് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ പരത്താൻ കഴിയും. സച്ചിൻ പൈലറ്റ് വിഭാഗത്തിലുള്ള എംഎൽഎ മുരളി ലാൽ മീണ അഭിപ്രായപ്പെട്ടു. ഇന്ന്, അവർ ഞങ്ങൾക്കെതിരെ അഴിമതി ആരോപിച്ചു. അത് ഞങ്ങളെ ശരിക്കും വേദനിപ്പിച്ചു. ഞാൻ ഒരു കാര്യം ചോദിക്കാൻ ആഗ്രഹിക്കുകയാണ്. ബിഎസ്പിയിൽ നിന്ന് ഞങ്ങൾ കോൺഗ്രസിൽ വന്നപ്പോൾ അദ്ദേഹത്തിൽ നിന്ന് എത്രപണമാണ് ഞങ്ങൾ കൈപ്പറ്റിയത്? അന്ന് ഞങ്ങൾ എത്ര സത്യസന്ധരാണെന്ന് അദ്ദേഹം പ്രസംഗങ്ങൾ നടത്താറുണ്ടായിരുന്നു. ഞങ്ങൾ ഇപ്പോൾ എങ്ങനെ അഴിമതിക്കാരായെന്ന് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു. കുതിരക്കച്ചവടത്തിന് സച്ചിൻ പൈലറ്റ് ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്ന് അശോക് ഗെഹ് ലോത് ആരോപിച്ചിരുന്നു. പണം വാഗ്ദാനം ചെയ്തിരുന്നു. ആരാണ് ഒന്നും സംഭവിച്ചില്ലെന്ന വിശദീകരണം നൽകുന്നത്? ഗൂഢാലോചനയുമായി ബന്ധപ്പെട്ടവർ തന്നെയാണ് വിശദീകരണം നൽകുന്നത്. ഗെഹ് ലോത്പറയുന്നു. Content Highlights:leaders step forward to refresh Mr Gehlots memory about the time MLAs from Mayawatis BSP joined Congress
from mathrubhumi.latestnews.rssfeed https://ift.tt/3h8o6ol
via
IFTTT