Breaking

Monday, July 6, 2020

സാക്തങ് വന്യജീവി സങ്കേതത്തിന് മേൽ അവകാശവാദം; ചൈനയെ ഭൂട്ടാന്‍ പ്രതിഷേധം അറിയിച്ചു

തിംഫു: കിഴക്കൻ ഭൂട്ടാനിലെ സാക്തങ് വന്യജീവി സങ്കേതത്തിന് മേൽ ചൈന അവകാശവാദമുന്നയിച്ച വിഷയത്തിൽ ചൈനീസ് എംബസിയെ പ്രതിഷേധം അറിയിച്ച് ഭൂട്ടാൻ വിദേശകാര്യ മന്ത്രാലയം. തങ്ങളുടെ അവിഭാജ്യവും പരമാധികരവുമായ പ്രദേശമാണ് സാക്തങ് വന്യജീവ സങ്കേതമെന്ന് ഭൂട്ടാൻ പ്രതിഷേധക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഭൂട്ടാന്റെ പടിഞ്ഞാറൻ, മധ്യ അതിർത്തികളിൽ ഇതിന് മുമ്പും തർക്കമുണ്ടായിരുന്നെങ്കിലും കിഴക്കൻ മേഖലയിൽ ചൈന അവകാശവാദമുന്നയിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യയെ കൂടി ലക്ഷ്യമിട്ടാണ് ഭൂട്ടാനുമായുള്ള പുതിയ അതിർത്തിത്തർക്കത്തിന് ചൈന തുടക്കമിട്ടത്. ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തികൾ ചേരുന്ന പ്രദേശമാണ് സാക്തങ് ഉൾപ്പെട്ട ഭൂട്ടാന്റെ കിഴക്കൻ പ്രദേശം. അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ്ക് ജില്ലയോട് ചേർന്ന ഈ പ്രദേശത്ത് അവകാശവാദമുന്നയിക്കുന്നതിലൂടെ അരുണാചൽ അതിർത്തി ലക്ഷ്യമിട്ടുള്ള നീക്കമാണ് ചൈന നടത്തുന്നത്. 58ാമത് രാജ്യാന്തര പരിസ്ഥിതി സംഘടന കൗൺസിൽ യോഗത്തിലാണ് സാക്തങ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന പ്രദേശം തർക്ക ഭൂമിയാണെന്ന അവകാശവാദം ചൈന ഉന്നയിച്ചിരുന്നത്. സാക്തങ് വന്യജീവി സങ്കേതത്തിലെ ഒരു പ്രോജ്കറ്റിന് നൽകുന്ന ഫണ്ട് തടസപ്പെടുത്താനും കൗൺസിൽ യോഗത്തിൽ ചൈന ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ കിഴക്കൻ, മധ്യ, പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ ദീർഘകാലമായി ഭൂട്ടാനുമായി തർക്കമുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും പറഞ്ഞിരുന്നു. ഇന്ത്യയെ ലക്ഷ്യമിട്ട് ചൈന-ഭൂട്ടാൻ അതിർത്തി തർക്കത്തിൽ മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ചൈന വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭൂട്ടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. 1984 മുതൽ 2016 വരെയുള്ള കാലയളവിൽ ചൈനയും ഭൂട്ടാനും തമ്മിൽ അതിർത്തി വിഷയത്തിൽ 24 തവണ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇപ്പോൾ ചൈന അവകാശവാദമുന്നയിച്ച സാക്തങ് വന്യജീവി സങ്കേതം ഉൾപ്പെടുന്ന ഭൂട്ടാന്റെ കിഴക്കൻ മേഖല ഒരിക്കൽ പോലും ചർച്ചയിൽ വന്നിരുന്നില്ല. content highlights:Bhutan demarches China on its claim to Sakteng Sanctuary Beijing reiterates position


from mathrubhumi.latestnews.rssfeed https://ift.tt/2Dej8HV
via IFTTT