തൃശ്ശൂർ: തൃശ്ശൂർ കൊരട്ടി മേഖലയിൽ കനത്തമഴയിലും ചുഴലിക്കാറ്റിലും വൻ നാശനഷ്ടം. ഞായറാഴ്ച രാത്രി വെസ്റ്റ് കൊരട്ടി, ചിറങ്ങര, പൊങ്ങം തുടങ്ങിയ മേഖലകളിലാണ് കാറ്റ് വീശിയത്. മൂന്നുതവണയായാണ് കാറ്റ് വീശിയത്. വീടുകളുടെ മുകളിലെ ഷീറ്റുകളും മറ്റും തകർന്നു. ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ഒരു ലോറി കാറ്റടിച്ച് മറിഞ്ഞുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറി മറിഞ്ഞ നിലയിൽ. കാറ്റടിച്ചതിനെ തുടർന്നായിരുന്നു ലോറി മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറയുന്നു. രാത്രി പതിനൊന്നരയോടെയാണ് ആദ്യം കാറ്റ് വീശിയത്. പിന്നീട് 12 മണിക്കും ഒരുമണിക്കും കാറ്റ് വീശിയതായി പ്രദേശവാസികൾ പറയുന്നു. മരങ്ങൾ കടപുഴകി. നിരവധി വൈദ്യുത പോസ്റ്റുകളും മറിഞ്ഞുവീണു. content highlights: heavy rain and storm in thrissur
from mathrubhumi.latestnews.rssfeed https://ift.tt/3gs5ejI
via
IFTTT