Breaking

Monday, July 6, 2020

കുവൈത്തില്‍ മലയാളിയെ കോണിപ്പടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം സ്വദേശി കൊടിയങ്ങൽ ജയരാജൻ (58) നെയാണ് മംഗഫിലെ താമസ സ്ഥലത്തെ കോണിപ്പടിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആരിഫ് ജാൻ അമേരിക്കൻ മിലിട്ടറി ക്യാമ്പിൽകെ.ആർ.എച്ച്.കമ്പനിയുടെ കരാർ ജീവനക്കാരനായിരുന്നു. ഭാര്യ: സതീ ദേവി, മക്കൾ: അശ്വതി രാജ്, അശ്വിൻ രാജ്. മൃതദേഹം ഫോറൻസിക് പരിശോധനക്കയച്ചിട്ടുണ്ട്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:Kuwait, Malayali, Suicide


from mathrubhumi.latestnews.rssfeed https://ift.tt/2DdSqPG
via IFTTT