തിരുച്ചി: അഞ്ചു രൂപ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ.ഡി.ദേവദാസിന്റെ വിയോഗം തിരുച്ചിറപ്പള്ളിയിലെ തിരുവനൈകോയിൽ ഗ്രാമത്തെ ഗ്രാമത്ത ദു:ഖത്തിലാഴ്ത്തി. തിരുവനൈകോയിലിൽ പതിറ്റാണ്ടുകളായി ക്ലിനിക് നടത്തിവരികയായിരുന്ന 86-കാരനായ ദേവദാസും 56-കാരനായ മകൻ അശോക് കുമാറും കോവിഡ് ബാധിച്ച് മരിച്ചു. ദേവദാസ് വ്യാഴാഴ്ചയും മകൻ വെള്ളിയാഴ്ചയുമാണ് മരിച്ചത്. ഡോ.ദേവദാസ് മഹാത്മാ ഗാന്ധി മെമ്മോറിയൽ സർക്കാർ ആശുപത്രിയിൽ ശിശുരോഗ വിദഗ്ദ്ധനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ജോലി ചെയ്തു. ഇതിനിടയിലാണ് അദ്ദേഹം തിരുവനൈകോയിലിൽ പാവപ്പെട്ടവരെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ക്ലിനിക് ആരംഭിക്കുന്നത്. ക്ലിനികിന്റെ ആരംഭത്തിൽ രണ്ടു രൂപയായിരുന്നു ദേവദാസിന്റെ ഫീസ്. 40 വർഷത്തോളമായി ഇവിടെ പാവപ്പെട്ടവരെ ചികിത്സിച്ചുവരുന്നതായും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ദേവദാസിന്റെ സഹപ്രവർത്തകനും സുഹൃത്തുമായ ഡോ.പരമശിവൻ പറഞ്ഞു. സൗജന്യമായും ആളുകളെ അദ്ദേഹം ചികിത്സിച്ചിരുന്നു. രോഗികൾക്ക് വിവാഹത്തിനും മറ്റുമുള്ള സഹായങ്ങളും നൽകി പരമശിവൻ പറഞ്ഞു. ഗ്രാമവാസികൾക്കും ഡോ.ദേവദാസിനെ കുറിച്ച് പറയാൻ നല്ലതുമാത്രം. ക്ലിനിക്കിനപ്പുറം പ്രദേശത്തെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധാലുവായിരുന്നു. 25 വർഷം ശ്രീരംഗം എജ്യുക്കേഷണൽ സൊസൈറ്റിയുടെ ഭാഗമായിരുന്ന അദ്ദേഹം 2014 മുതൽ പ്രസിഡന്റായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/30OLzEk
via
IFTTT