Breaking

Saturday, July 25, 2020

അണ്‍ലോക്ക് 3.0; പ്രധാനമന്ത്രി ജൂലായ് 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായ് 27ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. രാജ്യത്തെ കോവിഡ് സാഹചര്യവും അടുത്ത അൺലോക്ക് ഘട്ടത്തിലേക്ക് (അൺലോക്ക് 3.0) കടക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യാനാണ് യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹർഷ വർധനും വിർച്വൽ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതി, ആരോഗ്യ സേവനങ്ങൾ, തുടർനടപടികൾ എന്നിവ പ്രധാനമന്ത്രി യോഗത്തിൽ വിലയിരുത്തും. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന ഘട്ടത്തിലാണ് രാജ്യം അൺലോക്ക് 3.0 ലേക്ക് കടക്കുന്നത്. വിവിധ മേഖലകളിലെ കൂടുതൽ ഇളവുകൾ, കണ്ടെയ്ൻമെന്റ് സോണുകളിലെ കർശന നിയന്ത്രണങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും. കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുപ്രകാരം നിലവിൽ 12.87 ലക്ഷത്തിലേറെ പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 30,601 പേർ ഇതുവരെ മരിച്ചു. 4,40,135 പേരാണ് രാജ്യത്തുടനീളം ചികിത്സയിൽ തുടരുന്നത്. 8,17,209 പേർ രോഗമുക്തി നേടി. content highlights:PM Modi to Hold Meeting with CMs on July 27 to Discuss Covid-19 Situation and Unlock 3.0


from mathrubhumi.latestnews.rssfeed https://ift.tt/3f2cwJM
via IFTTT