ഭോപ്പാൽ : നദിക്കു കുറുകെ പോയി സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ മലവെള്ളപ്പാച്ചിലിൽ കുടുങ്ങി രണ്ട് പെൺകുട്ടികൾ. പെട്ടുപോയ പെൺകുട്ടികളെ പോലീസുകാരും മറ്റും രക്ഷിച്ചത് സ്വന്തം ജീവൻ പണയം വെച്ച്. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ വൻവിമർശനമാണ് പെൺകുട്ടികൾക്കു നേരെ ഉയരുന്നത് Watch | Two Madhya Pradesh girls venture into the Pench river to take selfie, get trapped in swelling water. pic.twitter.com/AdRuZmPv1z — NDTV (@ndtv) July 24, 2020 മധ്യപ്രദേശിലെ ചിന്ത് വാര ജില്ലയിലാണ് സംഭവം. ജുന്നാർദേവിൽ നിന്നുള്ള ആറുപേരടങ്ങുന്ന പെൺകുട്ടികളുടെ സംഘം പേഞ്ച് നദിക്കര സന്ദർശിച്ചിരുന്നു. ഇവരിൽ മേഘ ജാവ്രെയും വന്ദന ത്രിപാദിയും നദിക്ക് കുറുകെയുള്ള പാറക്കെട്ടിലേക്ക് സെൽഫിയെടുക്കാൻ നടക്കുകയായിരുന്നു. എന്നാൽ ചെറിയ രീതിയിൽ നീർച്ചാലായി ഒഴുകിയിരുന്ന നദിയിലേക്കുള്ള ജലപ്രവാഹം പൊടുന്നനെ കൂടിയത് പെൺകുട്ടികളെ അപകടത്തിൽപ്പെടുത്തി. ഉടൻ തന്നെ സുഹൃത്തുക്കൾ രക്ഷയ്ക്കായി പോലീസിനെ വിളിക്കുകയായിരുന്നു. ഭയചകിതരായ പെൺകുട്ടികൾക്ക്രക്ഷാമാർഗ്ഗം പോലീസ് പറഞ്ഞു കൊടുക്കുന്നതെല്ലാം എൻഡിടിവി പുറത്തുവിട്ടവീഡിയോയിൽ കാണാം. 12 പേരടങ്ങുന്ന വലിയ രക്ഷാസംഘമെത്തിയാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്. content highlights:Selfie In River trapped two girls after water flow increases
from mathrubhumi.latestnews.rssfeed https://ift.tt/300ty73
via
IFTTT