Breaking

Tuesday, July 7, 2020

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: സൈനികന് വീരമൃത്യു; ഒരു ഭീകരനെ സേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരുമായി ചൊവ്വാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഭീകരർക്കായി പോലീസ്, 53 ആർആർ, സിആർപിഎഫ് എന്നിവ സംയുക്തമായി ഗുസ്സോയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുള്ളതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് തിരച്ചിൽ നടത്തിയത്. തിരച്ചിലിനിടെ സൈനികർക്ക് നേരെ ഭീകരർവെടിയുതിർക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വക്താവറിയിച്ചു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും ഭീകരർ ആക്രമണം നടത്തുകയായിരുന്നുവെന്ന് ജമ്മു കശ്മീർ പോലീസ് സേനയിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സേനയുടെ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. രണ്ടോ മൂന്നോ ഭീകരർ പ്രദേശത്ത് ഒളിച്ചുകഴിയുന്നതായി സൂചനയുണ്ടെന്ന് പോലീസ് വക്താവറിയിച്ചു. മറ്റൊരു സൈനികനും പോലീസുദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3iBlxfP
via IFTTT