തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ട സ്വപ്ന സുരേഷ് തന്റെ മരുമകൾ ആണെന്ന തരത്തിൽ നടക്കുന്ന പ്രചരണം വ്യാജമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി തമ്പാനൂർ രവി. ഇതിനെതിരെ ഡി.ജി.പി.ക്ക് പരാതി നൽകുമെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തമ്പാനൂർ രവിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് എന്റെ മരുമകൾ ആണ് എന്ന തരത്തിൽ ചില സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സ്വപ്നാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാൻ നടത്തുന്ന ശ്രമമായി ആണ് ഞാൻ ഇതിനെ കാണുന്നത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചവർക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി നിയമ നടപടി സ്വീകരിക്കുന്നതാണ്. content highlights: thampanoor ravi on allegations in connection with swapna suresh
from mathrubhumi.latestnews.rssfeed https://ift.tt/3iBlxMR
via
IFTTT